Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍; ചെന്നിത്തലയ്ക്ക് ആശ്വാസം, ഒന്നും അറിയില്ല...

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കിയെന്ന വാദത്തില്‍ നിന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ പിന്‍മാറി. ഇദ്ദേഹത്തിനെതിരെ ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മാറ്റം. അഞ്ച് ഐഫോണുകള്‍ വാങ്ങി സ്വപ്‌ന സുരേഷിന് നല്‍കുകയാണ് ചെയ്തതെന്നും അത് അവര്‍ ആര്‍ക്കാണ് നല്‍കിയത് എന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പല്‍ വിജിലന്‍സിന് ഇന്ന് മൊഴി നല്‍കി. നേരത്തെ ഒരു ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഇത് കള്ളമാണെന്നും സിപിഎമ്മിന് വേണ്ടി വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹം ഇന്ന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

15

അപകീത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നാണ് ചെന്നിത്തല അയച്ച വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍ അറ്റോര്‍ണി ജനറല്‍ ആസഫലി മുഖേനയാണ് നോട്ടീസ് അയച്ചിരുന്നത്. സന്തോഷ് ഈപ്പന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ സിപിഎം ആണ്. പാര്‍ട്ടിയെ പ്രീതിപ്പെടുത്തി അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

യുഎഇ കോണ്‍സുലേറ്റിന്റെ റെയ്‌സിങ് ഡേ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവരില്‍ നിന്ന് മൊബൈല്‍ ഫോണോ മറ്റു സമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറയുന്നു. ഫോണ്‍ ആരാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

യുണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് ആറ് ഐ ഫോണുകള്‍ വാങ്ങിയിരുന്നു. ഇതില്‍ അഞ്ചെണ്ണം സ്വപ്‌ന സുരേഷിന് കൈമാറി. ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് കൊടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൊടുത്തത്- ഇതാണ് സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഈ വാദത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ചെന്നിത്തലയ്ക്ക് ആശ്വാസമാണ് സന്തോഷ് ഈപ്പന്റെ പുതിയ മൊഴി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ തിരുത്തണം. ആരോപണം തെറ്റെന്ന് ബോധ്യമായി എന്ന് പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+