കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ (മാവോയിസ്റ്റ്) നെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ആറാമത്തെ ഭീകര സംഘടന

Google Oneindia Malayalam News

വാഷിങ്ടണ്‍: സിപിഐ (മാവോയിസ്റ്റ്) നെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ഐഎസ്, അല്‍ക്വയ്ദ എന്നിവയ്ക്ക് പിന്നാലെ ലോകത്തിലെ ആറാമത്തെ ഭീകര സംഘടനയായാണ് സിപിഐ (മാവോയിസ്റ്റ്) നെ വിശേഷിപ്പിച്ചിരിക്കുന്നത്. താലിബാനാണ് പട്ടികയില്‍ ഒന്നാമത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയ സംഘടനയാണ് സിപിഎ (മാവോയിസ്റ്റ്) എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ലെ ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്തുള്ള റിപ്പോര്‍ട്ടുകളാണ് അമേരിക്ക കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 zmao

57 ശതമാനം തീവ്രവാദ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജമ്മു കശ്മീരില്‍ നിന്ന് മാത്രമായാണ്. 177 ആക്രമങ്ങളിലായി 311 പേരെ സിപിഐ (മാവോയിസ്റ്റ്) കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇത് 833 അക്രമണങ്ങളിലായി 240 മരണം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കുംഅയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും

ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡ് ആണ് തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങളില്‍ 971 ആളുകള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 176 (26%) ആക്രമണങ്ങള്‍ നടത്തിയത് സിപിഐ (മാവോയിസ്റ്റ്) ആണ്. ജയ്ഷെ മുഹമ്മദ് 60(9%), ഹിസ്ബുള്‍ മുജാഹിദ്ദീന്‍ 59 (9) ആക്രമങ്ങളും നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തോല്‍വിക്ക് കാരണം ഞാനാണെന്ന് ജില്ലാ കമ്മറ്റിയംഗം പറഞ്ഞോ? എങ്കില്‍ പരസ്യമായി വരട്ടേയെന്ന് സുധാകരന്‍തോല്‍വിക്ക് കാരണം ഞാനാണെന്ന് ജില്ലാ കമ്മറ്റിയംഗം പറഞ്ഞോ? എങ്കില്‍ പരസ്യമായി വരട്ടേയെന്ന് സുധാകരന്‍

English summary
United States listed the CPI (Maoist) as terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X