കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംസ്ഥാനസർക്കാറിന് നിയന്ത്രണമില്ലാത്ത സർവകലാശാലകൾ വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനസർക്കാറിന് നിയന്ത്രണമില്ലാത്ത സർവകലാശാലകൾ വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുന്നുവെന്ന് എസ്എഫ്ഐ, കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാറുകൾക്ക് നിയന്ത്രണമില്ലാത്ത വിധം സ്വകാര്യ സർവകലാശാലകളും ഓട്ടോണോമസ് കോളജുകളും വ്യാപകമായി ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയെ കച്ചവടവൽക്കരിക്കുന്ന സമീപനമാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

06-1436164083-sfi

കേരളത്തിനകത്ത് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി' യുടെ ഓഫ് ക്യാമ്പസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളും ആശങ്കകളുമാണ് ഇതിനകം ഉയർന്നുവന്നിട്ടുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിന് നിയന്ത്രിക്കാനാവുന്നതോ അധികാരപരിധിയിൽ നിൽക്കുന്നതോ ആയ നിലയിലല്ല ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം യു.ജി.സി യും എം.എച്ച്.ആർ.ഡിയും വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ തുറന്നിട്ട സാധ്യതകൾ ഉപയോഗപ്പെടുത്തി ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ക്രമക്കേടുകൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam

ഇത്തരം പ്രവണതകളെയും വിദ്യാഭ്യാസ കച്ചവട കേന്ദ്രങ്ങളെയും നിയന്ത്രിക്കാൻ ശക്തമായ നിയമനിർമ്മാണം നടത്തണം.
നിലവിൽ യുജിസിയും കേന്ദ്രമാനവവിഭവശേഷി മന്ത്രാലയവും കൊച്ചിയിലെ ജെയിൻ യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസിലെ പ്രവർത്തനത്തെ സംബന്ധിച്ച് രേഖാമൂലമുള്ള അനുമതി നൽകാത്തത് സംശയം ഉളവാക്കുന്നതാണ്. ഭീമമായ തുക ഫീസിനത്തിൽ കൊടുത്ത് പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇത്തരം യൂണിവേഴ്സിറ്റികളിൽ ചേർന്ന് കൊണ്ടിരിക്കുന്നത്. സാമ്പത്തിക ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്ന ജെയിൻ യൂണിവേഴ്സിറ്റിയുടെ ഓഫ് കാമ്പസിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതിനോടകംതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പ് യുജിസിക്ക് കത്തയച്ചിട്ടുള്ളതാണ്. ആയതിനാൽ ഇത്തരം സർവകലാശാലകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിൻദേവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

English summary
'Universities not controlled by state government pave way for education bussiness'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X