കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്; പ്രതികളുടെ നിയമന നടപടി മാറ്റിവെക്കുമെന്ന് പിഎസ്‌സി

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് നേരെയുള്ള വധശ്രമത്തില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ നിയമന നടപടികള്‍ മാറ്റിവെക്കുമെന്ന് പിഎസ്‌സി. പ്രതികളായ വിദ്യാര്‍ഥികള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് റാങ്ക് പട്ടികയില്‍ നേടി ഇടംപിടിച്ചിരുന്നു. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

28

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, പ്രണവ് എന്നിവര്‍ക്ക് അന്വേഷണം പൂര്‍ത്തിയാകുംവരെ നിയമന ശുപാര്‍ശ നല്‍കില്ലെന്നും പിഎസ് സി ചെയര്‍മാന്‍ പറഞ്ഞു. ഇവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. പ്രതികള്‍ കാസര്‍ഗോഡ് ജില്ലയിലാണ് അപേക്ഷിച്ചിരുന്നത്. പരീക്ഷയ്ക്ക് തിരുവനന്തപുരം തിരഞ്ഞെടുത്തു. പരീക്ഷാ കേന്ദ്രം മാറ്റി എന്ന ആരോപണം ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തര കടലാസുകളും പ്രധാന സീലുകളും പിടിച്ചെടുത്തു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും കണ്ടെടുത്തു. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിസി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രോ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കുമാണ് അന്വേഷണ ചുമതല.

മമത തിരിച്ചടിക്കുന്നു; ബംഗാളില്‍ ബിജെപിക്ക് കഷ്ടകാലം... കുത്തൊഴുക്കില്‍ വന്നവര്‍ 'കരകയറി'മമത തിരിച്ചടിക്കുന്നു; ബംഗാളില്‍ ബിജെപിക്ക് കഷ്ടകാലം... കുത്തൊഴുക്കില്‍ വന്നവര്‍ 'കരകയറി'

ഓരോ സെന്ററുകള്‍ക്കും എത്ര പരീക്ഷാ പേപ്പറുകള്‍ നല്‍കി, കോളജുകള്‍ക്ക് നല്‍കിയ ഉത്തര കടലാസുകള്‍ എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. കന്റോണ്‍മെന്റ് പോലീസ് ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
യൂണിവേഴ്‌സിറ്റി കോളേജിലെ കുട്ടി സഖാക്കന്മാരുടെ ക്രൂര വിനോദങ്ങള്‍

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തന്നെ ആക്രമിച്ചവര്‍ ആരെല്ലാമാണെന്ന് അഖില്‍ ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ വിശദമാക്കിയിരുന്നു.

English summary
University Murder Attempt; PSC Chairman Press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X