യൂണിവേഴ്സിറ്റ് കോളേജിലെ വധശ്രമം: ശിവരഞ്ജിത്തും നസീമും അടക്കം പ്രധാന പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഖിലിനെ കത്തികൊണ്ട് കുത്തിയ കേസിലെ പ്രധാന പ്രതികള്‍ പോലീസ് പിടിയില്‍. എട്ട് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കോളേജിലെ എസ്എഫ്ഐയുടെ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, മുന്‍ സെക്രട്ടറി നസീം എന്നിവരുള്‍പ്പെടുന്ന സംഘം ആണ് പോലീസിന്റെ പിടിയില്‍ ആയത്. കേശവദാവപുരത്തെ ഒരു വീട്ടില്‍ വച്ചായിരുന്നു ഇവരെ പിടികൂടിയത്.

കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്മാല്യത്തില് അദ്വൈത്, കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ്, നെയ്യാറ്റിന്കപ നിലമേല്‍ ദീപ്തി ഭവനില്‍ അരോമല്‍, നേമം ശിവന്‍കോവില്‍ ലെയ്ന്‍ എസ്എന്‍ നിവാസില്‍ ഇജാബ് എന്നിവരേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഞായറാഴ്ച ഉച്ചയോടെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ശിവരഞ്ജിത്തിനേയും നസീമിനേയും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവര്‍. പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്ള മൂന്ന് പേര് കൂടി ഇനിയും പിടിയിലാകാനുണ്ട്.
അഖിലിനെ കുത്തിയ കേസില്‍ എസ്എഫ്ഐ നേതാക്കളെ കോളേജില്‍ നിന്ന് രക്ഷിച്ച് കടത്തിയത് ഡിവൈഎഫ്ഐ സംസ്ഥാന നേതാവാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചതായും പറയുന്നു
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications