യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: 6 കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വനിതാ പ്രവര്‍ത്തകയടക്കം ആറുപേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഭഗത് എന്ന എസ് എഫ് ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഭഗത് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോളേജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 5 എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. യുണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അക്രമങ്ങളില്‍ നേരിട്ട് പങ്കാളികളായ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു യൂണിവേഴ്സിറ്റ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.

ഒരേ സമയം മുന്‍വശത്തേയും പിന്‍വശത്തേയും ഗേറ്റുകളിലൂടെയായിരുന്നു പോലീസ് സംഘം ഹോസ്റ്റലിന് ഉള്ളിലേക്ക് പ്രവേശിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് നടന്ന അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തേടിയായിരുന്നു പോലീസ് സംഘം ഹോസ്റ്റലില്‍ എത്തിയത്. ബുധനാഴ്ച്ച ഇതേ ഹോസ്റ്റലില്‍ വെച്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി മുഴക്കിയ മുന്‍ എസ് എഫ് ഐ നേതാവ് 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല.












Click it and Unblock the Notifications