കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഓഫിസിനകത്ത് വെച്ച് തന്നെ കുത്തിയത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്ത് തന്നെയാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്‍റെ മൊഴി. നസീം പിടിച്ചു വെച്ചു, ശിവരഞ്ജിത്ത് കുത്തിയെന്നും അന്വേഷണ സംഘത്തിന് അഖില്‍ മൊഴി നല്‍കി. ആശുപത്രിയില്‍ വെച്ചാണ് പോലീസ് അഖില്‍ ചന്ദ്രന്‍റെ മൊഴി എടുത്തത്. മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളിലും പൊലീസ് ഡോക്ടറുടെ അനുമതി തേടിയിരുന്നു. അഖിലിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കഴിഞ്ഞ രണ്ട് തവണയും മൊഴി രേഖപ്പെടുത്താന്‍ പോലീസിന് അനുമതി ലഭിച്ചിരുന്നില്ല.

<strong>കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര പൊളിഞ്ഞു; സത്യം ജയിച്ചെന്ന് കോണ്‍ഗ്രസ്</strong>കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര പൊളിഞ്ഞു; സത്യം ജയിച്ചെന്ന് കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് പോസ്റ്റ് ഒപ്പറേറ്റീവ് വാര്‍ഡിലേക്ക് അഖിലിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയത്. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് അഖില്‍ മൊഴി നല്‍കിയത്. ഇരുപത്തിയഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ടു ദിവസമായി ഇവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്.

cpm

എസ്എഫ്ഐന നേതാക്കന്‍മാരുടെ ധിക്കാരം അംഗീകരിക്കാത്തതിലുള്ള വിരോധമാണ് തനിക്കെതിരേയുള്ള അക്രമത്തിന് പിന്നിലെ പ്രധാന കാരണമെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന അഖിൽ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നൽകിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

<strong> ദേവപാലൻ മുതൽ അഭിമന്യു വരെ, പക തീരാതെ ഇപ്പോൾ കളിത്തോക്കു കൊണ്ട് ഉന്നം പിടിക്കുന്നോ? ആന്റണിക്ക് മറുപടി</strong> ദേവപാലൻ മുതൽ അഭിമന്യു വരെ, പക തീരാതെ ഇപ്പോൾ കളിത്തോക്കു കൊണ്ട് ഉന്നം പിടിക്കുന്നോ? ആന്റണിക്ക് മറുപടി

അതിനിടെ, വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും മൂന്ന് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുവരുടേയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു. പിന്നീട് അല്‍പ്പസമയത്തിനകമാണ് കോടതി കേസ് പരിഗണിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം

English summary
university college clash; police took akhil statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X