എസ്എഫ്ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ.. നിങ്ങൾക്ക് നാണമില്ലേ!രൂക്ഷ വിമർശനവുമായി കുറിപ്പ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്യാംപസ്സുകളിൽ എസ്എഫ്ഐയുടെ ഏകാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച എസ്എഫ്ഐക്കെതിരെ പ്രതിഷേധത്തിൽ പെൺകുട്ടികളടക്കം നിരവധി പേരാണ് പങ്കെടുത്തത്. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ മുൻ വൈസ് ചെയർമാനായ ടിഎസ് മിനിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. വായിക്കാം:
'' യൂണിവേഴ്സിറ്റി കോളേജ് എന്താ പാർട്ടി ഗ്രാമമോ? യുണിവേഴ്സിറ്റി കോളേജിന്റെ അവസ്ഥ യോർത്ത് ലജ്ജിക്കുന്നു. ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ.. നിങ്ങൾക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാൻ.. AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യിൽ ചേർക്കാൻ പാകത്തിന് അധഃപതിച്ചു പോയോ? ഞാൻ വിശ്വസിക്കുന്ന കമ്മ്യൂണിസം.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങൾ? ഇപ്പോൾ ആർക്കുവേണം ഈ പാർട്ടിയെ. ആർക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാർട്ടി ഗുണ്ടകൾ പഠിക്കാൻ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്. ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ..
കുട്ടികൾ അവർക്കിഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കട്ടെ. അതിനനുവദിക്കൂ.
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജിൽ നിന്നും തുരത്താൻ വേണ്ട നടപടിയെടുക്കൂ സർക്കാരെ.. അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ. മാറ്റങ്ങൾ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്, റ്റി.എസ്.മിനി- യൂണിവേഴ്സിറ്റി കോളേജിലെ പഴയ ഒരു എസ്എഫ്ഐകാരിയായ വൈസ്ചെയർമാൻ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications