ഒരു മുദ്രവാക്യമെങ്കിലും കെ എസ് യുവിന് മുന്നോട്ട് വെക്കാനുണ്ടോ, എന്തിനാണ് ഈ സമരം: എഎ റഹീം
തിരുവനന്തപുരം: സമരത്തിന്റെ മറവില്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് ഡിവെഐഫ്ഐ. യുണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമരം നടത്തുന്ന കെ എസ് യുവിനെതിരെ രൂക്ഷമായ ഭാഷയിലാണ് എ എ റഹീം പ്രതികരിച്ചത്. എന്ത് മുദ്രാവാക്യമാണ് സമര നടത്തുന്ന കെ എസ് യുവിന് ഉള്ളത്. യുക്തിസഹമായ ഒരു മുദ്രാവാക്യം അവര്‍ മുന്നോട്ടു വെക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് അവര്‍ സമരം നടത്തുന്നത്. എന്താണ് തങ്ങളുടെ ഡിമാന്‍ഡ് എന്നുപോലും വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് കെ എസ് യു സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു.

പി എസ് സി ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ മഹത്വത്തിന് ചേരാത്ത തരത്തിലുള്ള വിമര്‍ശനമാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാന്‍ പോലും ചെന്നിത്തല തയ്യാറാകുന്നില്ല. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ പി എസ് എസി വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പി എസ് സിയുടെ വിശ്വസ്ഥതയെ ചോദ്യം ചെയ്യുകയാണ്.
ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ക്രിയാത്മകമായ പ്രതികരണമാണ് പി എസ് സി ചെയര്മാന് നടത്തിയത്. ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് സൂക്ഷമ തലത്തിലുള്ള അന്വേഷണത്തിനും ഉത്തരിവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും കാത്തിരിക്കാന്‍ തയ്യാറാകാതെ പി എസ് സിയെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എസ് എഫ് ഐയില്‍ ക്രിമിനലുകളുണ്ടെന്ന് ആരോപിക്കുന്ന കെ എസ് യുവിന്റെ സമര പന്തലില്‍ ക്രിമിനല്‍ കേസില്‍പ്പെട്ടവരാണ് ഉള്ളതെന്നും റഹീം ആരോപിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications