കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്സിറ്റി കോളേജ് വിഷയം; 5 പേരെ എസ്എഫ്ഐ സസ്പെന്റ് ചെയ്തു, 6 പേർക്കെതിരെ വധശ്രമത്തിന് കേസ്!

Google Oneindia Malayalam News

തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം സംഭവവുമായി ബന്ധപ്പെച്ച് അഞ്ച് വിദ്യാർത്ഥികളെ എസ്എഫ്ഐ സസ്പെൻര് ചെയ്തു.

<strong>കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്: മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ: കുറിപ്പ്</strong>കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്: മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ: കുറിപ്പ്

നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവരെ സസ്പെൻഡ് ചെയ്തതായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്നും സച്ചിന്‍ പറഞ്ഞു.

University college

യൂണിറ്റ് കമ്മറ്റി പിരിച്ചുവിടുമെന്ന് നേരത്തെ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇന്നുരാവിലെ അഖിലിന് കുത്തേറ്റത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഖിൽ. എസ്എഫ്ഐയുടെ സജജീവ പ്രവർത്തകനും കൂടിയാണ് അഖിൽ.

അഖിലിനെ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ണ്ട് ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചയും പ്രശ്നമുണ്ടായതെന്നാണ് റിപ്പോർട്ട്. രണ്ട് ഡിപാര്‍ട്ട്‌മെന്റുകളിലെ എസ്എഫ്‌ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്എഫ്ഐയ്ക്കുവേണ്ടി യൂണിവേഴ്സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ കഴിഞ്ഞ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.

English summary
University college issue; SFI susppended six persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X