കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ്സ്മുറിയില്‍ കണ്ടത് അശ്ലീല രംഗം.!ചോദ്യം ചെയ്തപ്പോള്‍ കള്ളക്കഥയുണ്ടാക്കി..ഷബാനയ്ക്ക് പറയാനുളളത്!

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ഷബാന വൺഇന്ത്യയോട്

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു യുവാവിനും എസ്എഫ്‌ഐയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ ഏറ്റവും അധികം പറഞ്ഞുകേട്ട പേരാണ് ഷബാനയുടേത്.

കൂവത്തൂരിലെ റിസോര്‍ട്ടില്‍ മസാജ് ഗേള്‍സും മദ്യവും കരകാട്ടവും ?? എംഎല്‍എമാരുടെ കൂത്താട്ടം..!

അസ്മിന, സൂര്യഗായത്രി എന്നീ പെണ്‍കുട്ടികള്‍ ഷബാനയ്‌ക്കെതിരെ ആരോപണവും ഉന്നയിച്ചിരുന്നു. ഷബാനയും തങ്ങളെ മര്‍ദ്ദിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സൂര്യഗായത്രി ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഷബാനയ്ക്കും ചിലത് പറയാനുണ്ട്.

ഷബാന വൺഇന്ത്യയോട്

സംഭവദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് എന്തൊക്കെയെന്ന് ഷബാന വണ്‍ഇന്ത്യയോട് പങ്കുവെയ്ക്കുന്നു. അന്ന് കോളേജില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനമായിരുന്നു. സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്.

നാടകത്തിന്റെ പ്രദര്‍ശനം

ഉച്ചയ്ക്ക് ശേഷം നാടകോത്സവത്തില്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട നാടകത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.നാടകം കാണാനായി ഷബാനയും സുഹൃത്ത് സൗമ്യയും പോവുകയായിരുന്നു. സൗമ്യ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥിനിയാണ്.

പൊളിറ്റിക്സ് ക്ലാസ്സിൽ നടന്നത്

സൗമ്യയുടെ ബാഗ് എടുക്കാനായാണ് ഇരുവരും ചേര്‍ന്ന് പൊളിറ്റിക്‌സ് ക്ലാസ്സിലേക്ക് പോയത്. ക്ലാസ്സിന് മുന്നില്‍ സൂര്യഗായത്രിയെന്ന് കുട്ടി നില്‍ക്കുന്നത് കണ്ടു.പരിചയമുള്ളതിനാല്‍ ഇരുവരും സംസാരിച്ചു.

വാതിൽ തുറന്ന് അകത്തേക്ക്

എന്നാല്‍ ബാഗ് എടുക്കാന്‍ ക്ലാസ്സില്‍ കയറാന്‍ ഇപ്പോള്‍ പറ്റില്ലെന്ന് സൂര്യഗായത്രി പറഞ്ഞുവെന്ന് ഷബാന പറയുന്നു. എന്നാലതിന് ചെവികൊടുക്കാതെ ഷബാനയും സൗമ്യയും വാതില്‍ തുറന്ന് ക്ലാസ്സിനകത്ത് കയറി.

കാണാൻ പാടില്ലാത്തത്

ക്ലാസ്സ് മുറിയില്‍ അസ്മിനയേയും ജിജീഷിനേയും വളരെ മോശമായ നിലയില്‍, കാണാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കണ്ടതെന്ന് ഷബാന വണ്‍ ഇന്ത്യയോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തങ്ങളോട് മര്യാദയില്ലാതെയാണ് സംസാരിച്ചതെന്നും ഷബാന പറയുന്നു.

ഡോർ തട്ടിയിട്ട് വന്നുകൂടേ?

തങ്ങളെ കണ്ടപ്പോള്‍ അസ്മിത എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്ക് ഡോര്‍ ഒന്നു തട്ടിയിട്ട് വരാനുള്ള മര്യാദ കാണിച്ചുകൂടെ എന്നു ചോദിച്ചു. നിങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് പോലുമല്ലല്ലോ, പിന്നെ നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് സൗമ്യ തിരിച്ചുചോദിച്ചു.

കോളേജ് തന്തയുടെ വകയാണോ?

മറുപടിയായി അസ്മിത നല്‍കിയത് കോളേജ് എന്താ നിന്റെ തന്തയുടെ വകയാണോ എന്ന ചോദ്യമാണെന്നും ഷബാന പറയുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വാക്കുകളും അസ്മിത ഉപയോഗിച്ചുവെന്ന് ഷബാന പറയുന്നു.

തെറി വിളിച്ചു

അതിനിടെ ജിജീഷും പ്രശ്‌നത്തില്‍ ഇടപെട്ടു. മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ മര്യാദയ്‌ക്കൊന്നും സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് തങ്ങളെ തെറിവിളിച്ചതായും ഷബാന പറഞ്ഞു. മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ പരാതിപ്പെടുമെന്ന് തങ്ങള്‍ പറഞ്ഞു.

നിങ്ങള്‍ നാറുമെന്ന് ഭീഷണി

തുടര്‍ന്ന് ജിജീഷ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഷബാന പറഞ്ഞു. താന്‍ ഒരു മീഡിയയില്‍ ജോലി ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് എന്നെയൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ നാറും എന്നൊക്കെയായിരുന്നു ജിജീഷിന്റെ സംസാരമെന്നും ഷബാന വ്യക്തമാക്കുന്നു.

വിദ്യാർത്ഥികൾ ഇടപെട്ടു

ബഹളം കേട്ട് പുറത്ത് നിന്നും കുറച്ച് കുട്ടികള്‍ വന്ന് ഇടപെട്ടു. കാര്യമെന്തെന്ന് അന്വേഷിച്ചു.തുടര്‍ന്ന് വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായി.തുടര്‍ന്നാണ് പ്രശ്‌നത്തല്‍ എസ്എഫ്‌ഐ ഇടപെട്ടതെന്നും ഷബാന പറയുന്നു. തുടര്‍ന്ന് എല്ലാവരെയും പറഞ്ഞുവിട്ടെന്നും ഷബാന പറഞ്ഞു.

ഷബാന പരാതി നൽകി

തങ്ങളോട് മര്യാദയില്ലാതെ പെരുമാരിയതിനെതിരെ ആദ്യം പ്രിന്‍സിപ്പാളിനും എസി ഓഫീസിലും പരാതി നല്‍കി. അതിനെതിരെയാണ് അവര്‍ പരാതി കൊടുത്തതും ബാക്കി കാര്യങ്ങള്‍ പറഞ്ഞതുമെന്നും ഷബാന പറയുന്നു. താന്‍ അവരെ തല്ലിയെന്നത് കള്ളമാണെന്നും ഷബാന പറഞ്ഞു.

സ്ഥിരം പരാതിക്കാരിയല്ല

ഷബാന എസ്എഫ്‌ഐയുടെ സ്ഥിരം പരാതിക്കാരിയാണെന്ന ആരോപണം ഷബാന നിഷേധിച്ചു. താന്‍ ഇതുവരെയും ഒരു വിഷയത്തിലും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. അക്കാര്യം പരിശോധിക്കാവുന്നതാണ്. ഇതാദ്യമായാണ് ഒരു പ്രശ്‌നത്തില്‍ പരാതിപ്പെടുന്നതെന്നും ഷബാന വണ്‍ ഇന്ത്യയോട് പ്രതികരിച്ചു.

English summary
University College Student Shabana talks about the incidents happened in thei college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X