കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്ന് കെ മുരളീധരന്‍; ചരിത്ര മ്യൂസിയം ആക്കണം

Google Oneindia Malayalam News

കോഴിക്കോട്: ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനം ആയി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്ന് കെ മുരളീധരന്‍ എംപി. അസഹിഷ്ണുത എന്ന വാക്കിന്റെ അര്‍ത്ഥം എസ്എഫ്‌ഐ എന്നാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റ് കോളേജിലെ അതിക്രമം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്... എട്ട് പേര്‍യൂണിവേഴ്‌സിറ്റ് കോളേജിലെ അതിക്രമം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്... എട്ട് പേര്‍

യൂണിവേഴ്‌സിറ്റി കോളേത് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റ് സ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒരു ചരിത്ര മ്യൂസിയം ആക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

K Muraleedharan

യൂണിവേഴ്‌സിറ്റി കോളേജ് മുമ്പ് സ്ഥലം മാറ്റിയ കാര്യവും കെ മുരളീധരന്‍ പരാമര്‍ശിച്ചു. 1993 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരുന്നു കോളേജ് കാര്യവട്ടം കാമ്പസ്സിലേക്ക് മാറ്റിയത്. പിന്നീട് ഇകെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1996 ല്‍ കോളേജ് പഴയ സ്ഥലത്തേക്ക് തന്നെ മാറ്റുകയായിരുന്നു.

കോളേജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റാത്തിടത്തോളം കാലം അവിടത്തെ ക്രിമിനല്‍ പ്രവണതകള്‍ക്ക് അവസാനമുണ്ടാവില്ലെന്നാണ് കെ മുരളീധരന്‍ പറയുന്നത്. കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധിയെ പരിഹസിച്ച മുഖ്യമന്ത്രിയ്ക്കും കെ മുരളീധരന്‍ മറുപടി നല്‍കി. സ്വന്തം പാര്‍ട്ടിയെ ആണ് മുഖ്യമന്ത്രി ആദ്യം നന്നാക്കാന്‍ നോക്കേണ്ടത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങള്‍ തമ്മിലടിച്ചത് എന്നും മുരളീധരന്‍ പറഞ്ഞു.

English summary
University College should change its location, says K Muraleedharan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X