കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വകലാശാല പരീക്ഷകൾ മെയ് 11 മുതൽ: ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം, തീരുമാനം യോഗത്തിൽ!!

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ മെയ് 11 മുതൽ സർവ്വകലാശാല പരീക്ഷകൾ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഒരാഴ്ചക്കുള്ളിൽ പരീക്ഷകൾ പൂർത്തിയാക്കാനും നിർദേശമുണ്ട്. എന്നാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം പരീക്ഷകളുടെ നടത്തിപ്പെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നത്.

 അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല: ശോഭാ സുരേന്ദ്രന്‍ അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല: ശോഭാ സുരേന്ദ്രന്‍

പരീക്ഷകൾക്ക് കേന്ദ്രീകൃത മൂല്യനിർണയം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. മൂല്യനിർണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും വിദ്യഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മെയ് 20 മുതൽ മൂല്യ നിർണയം ആരംഭിക്കാനും നിർദേശമുണ്ട്. വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താനും സർവ്വകലാശാല ലൈബ്രറികൾ തുറന്നുനൽകാനും നിർദേശിച്ചിട്ടുണ്ട്.

examination-157

വൈസ്ചാൻസലർമാരുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ നടത്തിയ വീഡിയ കോൺഫറൻസിംഗിനെ തുടർന്നാണ് സർവ്വകലാശാല പരീക്ഷകൾ നടത്തിപ്പിനുള്ള പ്രഖ്യാപനം നടത്തിയത്. പേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ഡോ. ബി ഇക്ബാൽ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി നൽകിയ നിർദേശങ്ങൾ നൽകിയ നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഉത്തരവ് പുറത്തുവന്നിട്ടുള്ളത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതോടെയാണ് നടക്കാനിരുന്ന സർവ്വകലാശാല പരീക്ഷാ നടത്തിപ്പ് നീണ്ടുപോയത്. തുടർന്ന് രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഇത് വീണ്ടും നീളുകയായിന്നു. എന്നാൽ രണ്ടാംഘട്ട ലോക്ക് ഡൌൺ മെയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് പരീക്ഷാ നടത്തിപ്പിന് സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചിട്ടുള്ളത്.

English summary
University examinations in Kerala to be held from May 11th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X