കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജിലെ കത്തിക്കുത്ത്; പ്രതിയുടെ വീട്ടില്‍ ഉത്തരക്കടലാസും സീലും, അന്വേഷണം പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തര കടലാസുകളും പ്രധാന സീലുകളും പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കേരള സര്‍വകലാശാലയുടെ ഉത്തര കടലാസുകള്‍ കണ്ടെത്തിയത്. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെടുത്തു.

Sfi

സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ ബന്ധുക്കള്‍ കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിസി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രോ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കുമാണ് അന്വേഷണ ചുമതല.

ഓരോ സെന്ററുകള്‍ക്കും എത്ര പരീക്ഷാ പേപ്പറുകള്‍ നല്‍കി, കോളജുകള്‍ക്ക് നല്‍കിയ ഉത്തര കടലാസുകള്‍ എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. കന്റോണ്‍മെന്റ് പോലീസ് ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. 16 സെറ്റ് ബുക്ക് ലെറ്റുകളാണ് ലഭിച്ചത്. ഇതില്‍ ഉത്തരമെഴുതിയതും എഴുതാത്തതുമുണ്ട്. പരീക്ഷാ സമയത്ത് ഹാളില്‍ വിതരണം ചെയ്യേണ്ടവയാണിവ.

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

പിഎസ്‌സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്തും മറ്റൊരു പ്രതി നസീമും ഉയര്‍ന്ന റാങ്ക് നേടിയത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം. യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തന്നെ ആക്രമിച്ചവര്‍ ആരെല്ലാമാണെന്ന് അഖില്‍ ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ വിശദമാക്കിയിരുന്നു.

English summary
University Murder Attempt; Police Recovered answer sheet from accuse's House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X