പകല്‍മാന്യനായ അധ്യാപകന് രാത്രി ചാറ്റില്‍ വരും..!ഒരു സെല്‍ഫി തരുമോ..? തുറന്നുകാട്ടി പെണ്‍കുട്ടി..!
കാലടി: രാത്രിയാകുമ്പോള്‍ നിറം മാറുന്ന ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി അശ്ലീല സംഭാഷണവുമായി എത്തുന്ന അധ്യാപകന്റെ ചെയ്തികള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയായ ശ്രീധന്യ.

പകല്‍ മാന്യനായ ഒരു അധ്യാപകന് കഴിഞ്ഞ ദിവസം രാത്രിയില്‍ ചാറ്റ് ചെയ്യാന്‍ വന്നതിങ്ങനെ എന്നാണ് ശ്രീധന്യയുടെ പോസ്റ്റിന്റെ തുടക്കം. ഇപ്പോള്‍ എന്തുചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോള്‍ തണുക്കാറുണ്ടോ, ഒരു സെല്‍ഫി തരുമോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

പഠിപ്പിച്ചിരുന്നപ്പോള്‍ അപരിചിതനെപ്പോലെ പെരുമാറിയിരുന്ന ആളാണ് ഈ അധ്യാപകന്. ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ എന്ന് താന്‍ അന്തംവിട്ടുപോയെന്ന് ശ്രീധന്യ പറയുന്നു. നിങ്ങളെന്റെ അധ്യാപകനായിരുന്നില്ലേ എന്ന് ചോദിച്ചപ്പോഴുള്ള അധ്യാപകന്റെ മറുപടി ഇങ്ങനെയായിരുന്നു.

അതൊക്കെ പണ്ട് കോഴ്സില്‍ ആയിരുന്നപ്പോഴല്ലേ. കോഴ്സ് കഴിഞ്ഞ് ഇപ്പോ നീ വെറും പെണ്ണെന്നായിരുന്നു മറുപടി. അയാളുടെ ക്ലാസ്സുകളിലെ സ്ത്രീ, ദളിത് വിമോചന സങ്കല്പ്പങ്ങളിലെ സ്വാതന്ത്ര ഗീര്‍വാണങ്ങള്‍ ഓര്‍ത്തപ്പോള്‍ കാര്‍ക്കിച്ച് തുപ്പിയെന്നും ശ്രീ ധന്യ എഴുതുന്നു.

ചില ചോദ്യങ്ങളും ഈ പെണ്‍കുട്ടി ചോദിക്കുന്നു. സര്‍വ്വകലാശാല അധ്യാപകര്‍ പോലും ഇങ്ങനെ പെരുമാറുന്നത് രാത്രി ഓണ്‍ലൈനിലുള്ള പെണ്‍കുട്ടികളെ ട്രൈ ചെയ്താല്‍ കിട്ടുന്നവരാണെന്ന മോറല്‍ പോലീസിംഗിന്റെ ഭാഗമായുള്ള ചോദ്യമിറക്കലാണോ എന്ന് ധന്യ ചോദിക്കുന്നു.

സെന്‍സിറ്റീവ് ആയതുകൊണ്ടാണ് എല്ലാം തുറന്നു പറയുന്നത് എന്നായിരുന്നു മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛനും പെണ്ണിനെ അശ്ലീലത്തോടെ മാത്രം നോക്കുന്ന ഓരോരുത്തനും പറയാനുണ്ടാവുകയെന്ന് ശ്രീധന്യ പറയുന്നു.ഇത്തരം സൂക്കേടുള്ള ആരും ഈ വഴി വരണ്ടെന്നും ഈ പെണ്‍കുട്ടി മുന്നറിയിപ്പ് നല്കുന്നു.
ശ്രീധന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications