കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകല്‍മാന്യനായ അധ്യാപകന്‍ രാത്രി ചാറ്റില്‍ വരും..!ഒരു സെല്‍ഫി തരുമോ..? തുറന്നുകാട്ടി പെണ്‍കുട്ടി..!

  • By Anamika
Google Oneindia Malayalam News

കാലടി: രാത്രിയാകുമ്പോള്‍ നിറം മാറുന്ന ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി അശ്ലീല സംഭാഷണവുമായി എത്തുന്ന അധ്യാപകന്റെ ചെയ്തികള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയായ ശ്രീധന്യ.

സ്വരാജ് സഖാവ് വെറും മാസ്സല്ല..കൊലമാസ്സാണ്..!! പ്രതിപക്ഷത്തിന്റെ മുഖത്തടിച്ച തകര്‍പ്പന്‍ പ്രകടനം..!!സ്വരാജ് സഖാവ് വെറും മാസ്സല്ല..കൊലമാസ്സാണ്..!! പ്രതിപക്ഷത്തിന്റെ മുഖത്തടിച്ച തകര്‍പ്പന്‍ പ്രകടനം..!!

അമ്മയുമായി അടുപ്പം..സ്വാമിക്ക് വേണ്ടത് പ്രായപൂർത്തിയാകാത്ത മകളെ..! ജനനേന്ദ്രിയം മുറിച്ച് പെൺകുട്ടി!അമ്മയുമായി അടുപ്പം..സ്വാമിക്ക് വേണ്ടത് പ്രായപൂർത്തിയാകാത്ത മകളെ..! ജനനേന്ദ്രിയം മുറിച്ച് പെൺകുട്ടി!

പകല്‍ മാന്യനായ അധ്യാപകന്‍

പകല്‍ മാന്യനായ ഒരു അധ്യാപകന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ചാറ്റ് ചെയ്യാന്‍ വന്നതിങ്ങനെ എന്നാണ് ശ്രീധന്യയുടെ പോസ്റ്റിന്റെ തുടക്കം. ഇപ്പോള്‍ എന്തുചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോള്‍ തണുക്കാറുണ്ടോ, ഒരു സെല്‍ഫി തരുമോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ

പഠിപ്പിച്ചിരുന്നപ്പോള്‍ അപരിചിതനെപ്പോലെ പെരുമാറിയിരുന്ന ആളാണ് ഈ അധ്യാപകന്‍. ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ എന്ന് താന്‍ അന്തംവിട്ടുപോയെന്ന് ശ്രീധന്യ പറയുന്നു. നിങ്ങളെന്റെ അധ്യാപകനായിരുന്നില്ലേ എന്ന് ചോദിച്ചപ്പോഴുള്ള അധ്യാപകന്റെ മറുപടി ഇങ്ങനെയായിരുന്നു.

ഇപ്പോ നീ വെറും പെണ്ണെന്ന്

അതൊക്കെ പണ്ട് കോഴ്‌സില്‍ ആയിരുന്നപ്പോഴല്ലേ. കോഴ്‌സ് കഴിഞ്ഞ് ഇപ്പോ നീ വെറും പെണ്ണെന്നായിരുന്നു മറുപടി. അയാളുടെ ക്ലാസ്സുകളിലെ സ്ത്രീ, ദളിത് വിമോചന സങ്കല്‍പ്പങ്ങളിലെ സ്വാതന്ത്ര ഗീര്‍വാണങ്ങള്‍ ഓര്‍ത്തപ്പോള്‍ കാര്‍ക്കിച്ച് തുപ്പിയെന്നും ശ്രീ ധന്യ എഴുതുന്നു.

മോറല്‍ പോലീസിംഗിന്റെ ഭാഗം

ചില ചോദ്യങ്ങളും ഈ പെണ്‍കുട്ടി ചോദിക്കുന്നു. സര്‍വ്വകലാശാല അധ്യാപകര്‍ പോലും ഇങ്ങനെ പെരുമാറുന്നത് രാത്രി ഓണ്‍ലൈനിലുള്ള പെണ്‍കുട്ടികളെ ട്രൈ ചെയ്താല്‍ കിട്ടുന്നവരാണെന്ന മോറല്‍ പോലീസിംഗിന്റെ ഭാഗമായുള്ള ചോദ്യമിറക്കലാണോ എന്ന് ധന്യ ചോദിക്കുന്നു.

സൂക്കേടുള്ള ആരും ഈ വഴി വരണ്ട

സെന്‍സിറ്റീവ് ആയതുകൊണ്ടാണ് എല്ലാം തുറന്നു പറയുന്നത് എന്നായിരുന്നു മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛനും പെണ്ണിനെ അശ്ലീലത്തോടെ മാത്രം നോക്കുന്ന ഓരോരുത്തനും പറയാനുണ്ടാവുകയെന്ന് ശ്രീധന്യ പറയുന്നു.ഇത്തരം സൂക്കേടുള്ള ആരും ഈ വഴി വരണ്ടെന്നും ഈ പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കുന്നു.

ശ്രീധന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൂടുതൽ വാർത്തകൾ വായിക്കാം

മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!

English summary
University student alleges professor of making abusive talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X