തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് വരുന്നു; മോദിക്ക് നന്ദി പറഞ്ഞ് ബിജെപി അധ്യക്ഷന്‍
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത് വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനു വേണ്ടി നിക്ഷേപം അനുവദിച്ചു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. യൂണിവേഴ്‌സിറ്റിയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസിക്കുന്നതിനുള്ള കേന്ദ്രങ്ങളും അനുബന്ധ ജീവിത സാഹചര്യങ്ങളുമെല്ലാം ചേരുന്നതാണ് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്.
തിരുവനന്തപുരത്തെ ലോക നിലവാരമുള്ള സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ് എന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു. മലയാളി യുവാക്കളുടെ ഭാവി മാറ്റിമറിക്കാന്‍ പോകുന്ന വികസന ശൃംഖലയ്ക്കാണ് തുടക്കമിടുന്നത് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: വ്യക്തമായ കാഴ്ചപ്പാടും പ്രവർത്തനമികവിന്റെ രാഷ്ട്രീയവും ഒത്തുചേരുമ്പോൾ എന്താണ് സംഭവിക്കുക?
ഇന്ത്യയിലെ തന്നെ ആദ്യത്തെ 'യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിൽ' ഒന്ന് നമ്മുടെ സ്വന്തം തിരുവനന്തപുരത്തേക്ക് എത്തുകയാണ്.
തിരുവനന്തപുരത്തെ ലോകോത്തര നിലവാരമുള്ളൊരു സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാൻ 2024 മുതൽ ഞാൻ നിരന്തരം ശ്രമിച്ചുവരികയാണ്.
ഇന്ന്, ആ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് വലിയൊരു ചുവടുകൂടി വെച്ചിരിക്കുകയാണ്.
ഈ കാഴ്ചപ്പാടിൽ പൂർണ്ണ വിശ്വാസമർപ്പിച്ച്, കേരളത്തിന്റെ ഭാവി വികസനത്തിനായി നിക്ഷേപം അനുവദിച്ച പ്രധാനമന്ത്രി Narendra Modi ജിക്കും കേന്ദ്ര ധനമന്ത്രി Nirmala Sitharaman ജിക്കും ഹൃദയം നിറഞ്ഞ നന്ദി.
തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നവേഷൻ ക്ലസ്റ്ററിനൊപ്പം (T-RIC) ഈ പുതിയ യൂണിവേഴ്സിറ്റി ടൗൺഷിപ്പ് കൂടി എത്തുന്നതോടെ, മലയാളി യുവാക്കളുടെ ഭാവി തന്നെ മാറ്റിമറിക്കാൻ പോകുന്ന വലിയൊരു വികസന-സാങ്കേതിക ശൃംഖലയ്ക്കാണ് ഞങ്ങൾ തുടക്കമിടുന്നത്.
ടി-റിക് (T-RIC) പുതിയ ആശയങ്ങൾക്കും കണ്ടെത്തലുകൾക്കും വഴിയൊരുക്കുന്നു.
യൂണിവേഴ്സിറ്റി ടൗൺഷിപ്പ് അതിനെ വലിയ തലങ്ങളിലേക്ക് വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നു.
നമ്മുടെ സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭങ്ങൾ, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം കോർത്തിണക്കി വലിയൊരു വികസന മുന്നേറ്റത്തിനാണ് ഇവ രണ്ടും ചേർന്ന് വഴിയൊരുക്കുന്നത്.
ഇത് കേരളത്തിലേക്ക് എന്ത് മാറ്റമാണ് കൊണ്ടുവരിക?
ടെക്നോളജി, ബയോടെക്, എഐ, ഡീപ് ടെക്, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളമുള്ള കൂടുതൽ തൊഴിലവസരങ്ങൾ.
നമ്മുടെ യുവതലമുറയ്ക്ക് നാടുവിട്ടുപോകാതെ കേരളത്തിൽ തന്നെ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
എല്ലാവർക്കും വേണ്ടിയുള്ളൊരു #VikasitaKeralam ഞങ്ങൾ കെട്ടിപ്പടുക്കുന്നത് ഇങ്ങനെയാണ്.
ഇത് വെറുമൊരു തുടക്കം മാത്രം!















Click it and Unblock the Notifications