ബത്തേരിയില്‍ ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹം കര്‍ണാടക സ്വദേശിയുടേത്
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരിയിലെ പൊലീസ് സ്റ്റേഷന് റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിപോയ ആരാധന ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കര്‍ണാടക സ്വദേശിയുടേത്. മൈസൂര്‍ നഞ്ചന്‍ഗോഡ് സ്വദേശി ശിവകുമാര്‍ (26) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപം നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മാസങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യക്തിയെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണവുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.
പൂട്ടികിടന്ന ലോഡ്ജില്‍ നിന്നും സാധനങ്ങളെടുക്കാനെത്തിയവരാണ് ശനിയാഴ്ച വൈകിട്ടോടെ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണാണ് നിര്‍ണായക തെളിവായത്. ഫോണില്‍ നിന്നും ലഭിച്ച ഒരു നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഉടമ ശിവകുമാറാണെന്ന് കണ്ടെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ശിവകുമാറിനെ നഞ്ചന്‍ഗോഡ് വെച്ച് കാണാതായിരുന്നു. ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു കേസും നഞ്ചന്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, നഞ്ചന്‍ഗോഡ് നിന്നും വയനാട്ടിലെത്തിയ ശിവകുമാര്‍ ബത്തേരിയിലും പരിസരപ്രദേശങ്ങളിലുമായി കൂലിപ്പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടി ലോഡ്ജിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇതിലെ എതിലെയെങ്കിലും അകത്തുകയറിയ ശിവകുമാര്‍ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്ന രീതിയില്‍ മൃതദേഹത്തിന്റെ സമീപത്ത് നിന്നും തുണിയുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ബത്തേരി സി ഐ എം ഡി സുനില്‍, എസ് ഐ അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications