തുഞ്ചൻ വിദ്യാരംഭ കലോത്സവ വേദിയിൽ അജ്ഞാതനായ വിഐപി.. അന്തംവിട്ട് എംടിയും ജയറാമും
തിരൂര്‍: തുഞ്ചന്‍ വിദ്യാരംഭ കലോത്സവ ഉദ്ഘാടന വേദിയില്‍ സംഘാടകരേയും അതിഥികളേയും വലച്ച് അജ്ഞാതനായ ഒരാള്‍. എംടി വാസുദേവന്‍ നായരും നടന്‍ ജയറാമും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് അജ്ഞാതന്‍ നുഴഞ്ഞുകയറ്റം നടത്തി വിഐപി ആയത്. പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ടുവെന്നത് മാത്രമല്ല നിലവിളക്ക് കൊളുത്തുകയും ചെയ്തു. ചടങ്ങിലുടനീളം സജീവസാന്നിധ്യമായ ഇയാള്‍ ആരെന്ന് സംഘാടകര്‍ക്ക് പോലും പിടിത്തമുണ്ടായിരുന്നില്ല. പ്രമുഖരെ വേദിയിലേക്ക് ആനയിക്കുകയും വേദിയിലെ ഇരിപ്പിടത്തിലിരിക്കുകയും ചെയ്ത ഇയാള്‍ സംഘാടകരിലെ പ്രമുഖനാണെന്നാണ് എംടിയും ജയറാമും അടക്കമുള്ളവര്‍ കരുതിയത്. സംഘാടകരാകട്ടെ ജയറാമിന് ഒപ്പമുള്ള ആളാകുമെന്നും കരുതി.

എംടിയെ പ്രസംഗിക്കാനായി മൈക്ക് വരെ എത്തിച്ചതും തിരികെ സീറ്റില്‍ കൊണ്ടുവന്നിരുത്തിയതും ഈ യുവാവ് ആയിരുന്നു. ജയറാമിനൊപ്പം വേദിയില്‍ സീറ്റ് ഒപ്പിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ഇദ്ദേഹം ആരാണെന്ന് ജയറാം സംഘാടകരോട് തിരക്കിയപ്പോഴാണ് കള്ളി വെളിച്ചത്ത് ആയത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയും അജ്ഞാതനായ ആ വിഐപിയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയും ചെയ്തു. ജയറാമിന്റെ ആരാധകനായ മുജിലാല്‍ എന്ന തൃശൂര്‍ സ്വദേശിയാണ് ഈ പണിയെല്ലാം ഒപ്പിച്ചത്. ഇയാളെ പിന്നീട് വിട്ടയച്ചു.












Click it and Unblock the Notifications