Get Updates
Get notified of breaking news, exclusive insights, and must-see stories!

എ സമ്പത്ത്, ബിന്ദു കൃഷ്ണ... തലമാറട്ടെ

ആറ്റിങ്ങല്‍: തിരഞ്ഞെടുപ്പ് ചൂട് ഏറുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ കരിവാരിത്തേക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും പല പരിപാടികളും ചെയ്യാറുണ്ട്. എന്നാല്‍ പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ഇത്തരം പരിപാടികളുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് അല്‍പം രസകരവും എന്നാല്‍ പ്രശ്‌നമായേക്കാവുന്നതും ആയ സംഭവം നടന്നത്. പഴയ ബാലരമ കഥ പോലെ സ്ഥാനാര്‍ത്ഥികളുടെ തലമാറ്റിയതാണ് പ്രശ്‌നമായത്.

bindhu-krishna-a-sampath

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ പോസ്റ്ററില്‍ നിന്ന് തല വെട്ടിമാറ്റി. സമ്പത്തിന്റെ തലയുടെ സ്ഥാനത്ത് ബിന്ദു കൃഷ്ണയുടെ തല വെട്ടിയെടുത്ത് ഒട്ടിച്ചു. പോരേ പൂരം...

കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ടിബി ജങ്ഷനിലാണ് തലമാറ്റല്‍ പ്രയോഗം നടന്നത്. രാത്രിയില്‍ ഏതോ വിരുതന്‍മാര്‍ ഒപ്പിച്ചതായിരുന്നു. രാവിലെ വിവരമറിഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രശ്‌നം വഷളാകും എന്ന സ്ഥിതിയായി.

തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാഷ്ട്രീയ പ്രശ്‌നമാക്കി ഇതിനെ എടുക്കേണ്ടതില്ലെന്ന് നാട്ടുകാരും പറഞ്ഞതോടെ പ്രശ്‌നത്തിന് അവസാനമായി. നാട്ടുകാരില്‍ ഒരാള്‍ തന്നെ പിന്നീട് ബിന്ദു കൃഷ്ണയുടെ തല സമ്പത്തിന്റെ ഉടലില്‍ നിന്ന് എടുത്ത് മാറ്റി.

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ശശി തരൂരിന്‍റെ പോസ്റ്ററിലും ചിലര്‍ മോശം പരാമര്‍ശങ്ങള്‍ എഴുതി ചേര്‍ത്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്റര്‍ നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+