കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൺലോക്ക് 5: കേരളത്തിലെ സ്‌കൂളുകൾ ഒക്ടോബര്‍ 15ന് തുറക്കുമോ, സർക്കാർ നൽകുന്ന സൂചനകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമ തീയേറ്ററുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാം.

Recommended Video

cmsvideo
കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുമോ ?

കൂടാതെ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം അതാത് സംസ്ഥന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാം. ഈ കേരളത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കുവയ്ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെയാണ്...

എല്ലാം വ്യവസ്ഥകള്‍ പാലിച്ച്

എല്ലാം വ്യവസ്ഥകള്‍ പാലിച്ച്

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായും മാനേജ്മെന്റുമായും സംസാരിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാം. സാഹചര്യം നോക്കി വിലയിരുത്താം. പക്ഷേ, ചില വ്യവസ്ഥകള്‍ അനുസരിച്ചിരിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ഒക്ടോബര്‍ 15ന് ശേഷം

ഒക്ടോബര്‍ 15ന് ശേഷം

ഒക്ടോബര്‍ 15ന് ശേഷമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം. സ്‌കൂള്‍, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ തുറക്കുന്ന കാര്യത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. എല്ലാ സ്ഥാപനങ്ങളും ഘട്ടങ്ങളായി തുറക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

നിര്‍ബന്ധിക്കരുത്

നിര്‍ബന്ധിക്കരുത്

അതേസമയം, രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാവൂ. ക്ലാസുകളിലേക്ക് നേരിട്ട് വരണം എന്ന് നിര്‍ബന്ധിക്കരുത്. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ നിബന്ധനകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് നിശ്ചയിക്കാം. ഓരോ സംസ്ഥാനത്തെയും സാഹചര്യം അടിസ്ഥാനമാക്കിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

കേരളത്തില്‍ എന്ന് തുറക്കും

കേരളത്തില്‍ എന്ന് തുറക്കും

കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ സംശയമാണ് രക്ഷിതാക്കോളും വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ നടപ്പിലാക്കൂ.

വിദഗ്ദ സമിതി

വിദഗ്ദ സമിതി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിവസേന കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതില്‍ രണ്ട് അഭിപ്രായമാണ് നിലനില്‍ക്കുന്നത്. വിദഗ്ദ സമിതി അടക്കമുള്ളവരുമായി കൂടിയാചോലന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമാണ് അന്തിമ തീരുമാനമെടുക്കുക.

തീയേറ്റര്‍ തുറക്കില്ല

തീയേറ്റര്‍ തുറക്കില്ല

അതേസമയം, കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും തുറക്കില്ലെന്ന നിലപാടിലാണ് ഫി്‌ലിം ചേംബര്‍. ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിക്കാത്തതിലാണ് പ്രതിഷേധം. വിനോദ നികുതി, ജിഎസ്ടി ഇളവ് എന്നിവയാണ് വിവിധ ഫിലിം ചേംബറുകള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

50 ശതമാനം ഇരിപ്പിടങ്ങളോടെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി: സ്വിമ്മിംഗ് പൂളുകൾക്കും അനുമതി50 ശതമാനം ഇരിപ്പിടങ്ങളോടെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി: സ്വിമ്മിംഗ് പൂളുകൾക്കും അനുമതി

ഭൂമി പൂജയെ പിന്തുണച്ചതിന് ഭീഷണി; ഹസിന്‍ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനോട് കോടതി ഭൂമി പൂജയെ പിന്തുണച്ചതിന് ഭീഷണി; ഹസിന്‍ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനോട് കോടതി

സ്‌കൂളുകള്‍ തുറക്കുന്നു; കേന്ദ്രം അനുമതി നല്‍കി, ഒക്ടോബര്‍ 15 മുതല്‍, ഇനി തീരുമാനം സംസ്ഥാനങ്ങള്‍ക്ക്സ്‌കൂളുകള്‍ തുറക്കുന്നു; കേന്ദ്രം അനുമതി നല്‍കി, ഒക്ടോബര്‍ 15 മുതല്‍, ഇനി തീരുമാനം സംസ്ഥാനങ്ങള്‍ക്ക്

'ബാബരി മസ്‌ജിദ്‌ സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ'ബാബരി മസ്‌ജിദ്‌ സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ

English summary
Unlock 5: When will the schools and colleges reopen in Kerala, These are the Government Indications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X