അനധികൃത പാര്‍ക്കിങ്: ഗതാഗതക്കുരുക്കഴിയാതെ മൂന്നാര്‍
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ അനധികൃത പാര്‍ക്കിംങ്ങ് ഗതാഗത കുരുക്കിന് കാരണമാകുന്നു. മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പാതകളില്‍ ചരക്ക് വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നതാണ് പ്രതിന്ധിക്ക് കാരണമെന്നാണ് വ്യാപിരികള്‍ പറയുന്നത്. ഒരേ സമയം രണ്ടുവാഹനങ്ങല്‍ കടന്നുപോകുന്ന പാതയില്‍ ചരക്കുവാഹനങ്ങള്‍ നിര്‍ത്തുന്നത് മൂലം മറ്റു വാഹനങ്ങള്‍ക്കൊന്നും കടന്നുപോകാന്‍ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

വിനോദ സഞ്ചാരികളുടേതടക്കം നിരവധി വാഹനങ്ങള്‍ എത്തുന്ന മൂന്നാര്‍ ടൗണിലും സമീപങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ സമയങ്ങളില്‍ ഇത് മൂന്നാറിലെ ഗതാഗത കുരുക്കിന് നേരിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും നിലവിലെ സ്ഥിതി മറിച്ചാണ്. മാട്ടുപ്പെട്ടി സ്റ്റാന്റിലും, പോസ്റ്റോഫീസ് കവലയിലും, മൂന്നാര്‍ ടൗണിലും, മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതും ശ്വാശതമായി നടക്കാത്ത അവസ്ഥയാണ്.
തിരക്കേറുന്ന സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ പലപ്പോഴും റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്യുന്നു.ഇതോടെ മറ്റു വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതും പതിവായിരിക്കുകയാണ്. മൂന്നാര്‍ ജനറല്‍ ആശുപത്രയിലേക്ക് പോകുന്ന ഭാഗങ്ങളില്‍ റോഡിന് നടുക്ക് പോലീസ് മീഡിയം സ്ഥാപിച്ചെങ്കിലും ഇതിന് സമീപത്ത് ചരക്കുവാഹനങ്ങള്‍ മണിക്കുറോളം നിര്‍ത്തിയിട്ട് സാധനങ്ങള്‍ ഇറക്കുന്നത് വീണ്ടും പ്രതിസന്ധിക്കിട വരുത്തിയിരിക്കുന്നു. വളവുതിരിക്കാന്‍ കഴിയാതെ ബസുകളടക്കം മണിക്കുറോളം നിര്‍ത്തിയിടുന്നതും മൂന്നാറിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.രാവിലെ 10 മണിവരെയും വൈകുന്നേരം ആറു മണി മുതലുമാണ് ചരക്കുവാഹനങ്ങള്‍ ടൗണില്‍ നിര്‍ത്തി സാധനങ്ങള്‍ ഇറക്കേണ്ടത്. എന്നാല്‍ നിയങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ നിര്‍ത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അടിയന്തരമായി പ്രശന പരിഹാരം കണ്ടെത്തണമെന്നാണ് വ്യാപരികളുടെ ആവശ്യം












Click it and Unblock the Notifications