കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിമുകുന്ദന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട്;സ്ത്രീകൾക്ക് അശ്ലീല സന്ദേശമയക്കുന്നുവെന്ന് പരാതി

Google Oneindia Malayalam News

പാലക്കാട്: യുവ ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടാക്കി യുവതികളെ ശല്ല്യം ചെയ്യുന്നതായി റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഉണ്ണി മുകുന്ദന്‍റെ പിതാവ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സിഐ എം സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മരട് ഫ്ലാറ്റ് വിഷയം; കേന്ദ്രസർക്കാർ ഇടപെടില്ല, സംസ്ഥാന സർക്കാർ നിലപാടുകളോട് അതൃപ്തി!മരട് ഫ്ലാറ്റ് വിഷയം; കേന്ദ്രസർക്കാർ ഇടപെടില്ല, സംസ്ഥാന സർക്കാർ നിലപാടുകളോട് അതൃപ്തി!

വ്യാജ അക്കൗണ്ടിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പോലീസ് അറിയിച്ചു. ഉണ്ണിമുകുന്ദന്‍റെ അക്കൗണ്ട് എന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയിൽപെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് ഉണ്ണി മുികുന്ദന്റെ പിതാവ് മുകുന്ദൻ നായർ പരാതിയിൽ പറയുന്നത്.

Unni Mukundan

iam unni mukundan എന്നാണ് ഉണ്ണിയുടെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. ഇതിന് സമാനമായ iam.unnimukundan എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി. ഇത് ഉണ്ണി മുകുന്ദന്റെ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് യുവതികളെ ശല്ല്യം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നടനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇതെന്നു ഉണ്ണി മുകുന്ദന്റെ പിതാവ് എം മുകുന്ദൻ ഒറ്റപ്പാലം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

English summary
Unni Kundan's fake Social Media Account; Police investigation started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X