Get Updates
Get notified of breaking news, exclusive insights, and must-see stories!

മാദക നടി ഉണ്ണിമേരി കൈവശം വച്ചത് എട്ടര കോടിയുടെ സര്‍ക്കാര്‍ ഭൂമി... ഒടുവില്‍ പണികിട്ടി

എറണാകും കാക്കനാട് വില്ലേജില്‍ 46 സെന്റ് സര്‍ക്കാര്‍ ഭൂമി ആയിരുന്നു ഉണ്ണിമേരി അനധികൃതമായി കൈവശം വച്ചിരുന്നത്

കൊച്ചി: ഒരുകാലത്ത് മലയാള സിനിമയിലെ ഹോട്ട് തരംഗം ആയിരുന്നു ഉണ്ണിമേരി എന്ന നടി. ഉണ്ണിമേരിയുടെ 'രംഗങ്ങള്‍' കാണാന്‍ വേണ്ടി മാത്രം ആളുകള്‍ തീയേറ്ററില്‍ കയറിയിരുന്ന കാലവും ഉണ്ടായിരുന്നു. മലയാളസിനിമയില്‍ 'നീലത്തരംഗം' വരുന്നതിന് ഏറെ മുമ്പായിരുന്നു അതെല്ലാം.

എന്നാല്‍ വിവാഹ ശേഷം ഉണ്ണിമേരി അഭിനയം നിര്‍ത്തി ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരഞ്ഞു. ഇനി സിനിമയിലേക്കില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.

ഇതൊന്നും അല്ല ഇവിടത്തെ വിഷയം. ഉണ്ണിമേരിയും കുടുംബവും കൈവശം വച്ചിരുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഒന്നും രണ്ടും സെന്റ് ഒന്നും അല്ല, 46 സെന്റ്, ഏതാണ് എട്ടര കോടി രൂപയുടെ ഭൂമി!!!

എറണാകുളത്താണ് സംഭവം

എറണാകുളം ജില്ലയില്‍ കാക്കനാട് വില്ലേജില്‍ ആണ് ഉണ്ണിമേരിയും കുടുംബവും ഭൂമി കൈയ്യേറി എന്ന് ആരോപണം ഉള്ളത്. കഴിഞ്ഞ ദിവസം കാക്കനാട് വില്ലേജ് ഓഫീസര്‍ എത്തി ഇവിടെ ബോര്‍ഡും സ്ഥാപിച്ചു.

സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ആണ് ഈ സ്ഥലം. എയര്‍മാന്‍ സെന്ററിനടുത്ത് 46 സെന്റ് സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇവര്‍ കൈയ്യേറിയിരുന്നത്.

സ്ഥലത്തോട് ചേര്‍ന്ന് തന്നെ

ഉണ്ണിമേരിയുടേയും ഭര്‍ത്താവിന്റെ പേരില്‍ ഇവിടെ മൂന്നരയേക്കര്‍ സ്ഥലമുണ്ട്. ഇതിനോട് ചേര്‍ന്നായിരുന്നു സര്‍ക്കാര്‍ ഭൂമി. ഇവിടെ റബ്ബര്‍ കൃഷി നടത്തി വരികയായിരുന്നു.

എട്ടര കോടി രൂപ!!!

46 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് ഇവരുടെ ഭൂമിയോട് ചേര്‍ത്തിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് മാത്രം ഏതാണ്ട് എട്ടര കോടി രൂപ വിലവരും എന്നാണ് റിപ്പോര്‍ട്ട്.

വിട്ടുകൊടുത്തില്ല, പിടിച്ചെടുത്തു

മുമ്പും സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണം എന്ന് ഉണ്ണിമേരിയോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടുവില്‍ റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

മലയാളത്തിലെ 'മാദകനടി'

മലയാള സിനിമയിലെ ആദ്യകാല മാദക നടിമാരില്‍ ഒരാളായിരുന്നു ഉണ്ണി മേരി. ചില്ലറക്കാരിയല്ല, മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളം മാത്രമല്ല, അഞ്ച് ഭാഷകളില്‍

മലയാളിയാണ് ഉണ്ണി മേരി. എറണാകുളം സെന്റ് മേരീസ് കോളേജില്‍ നിന്നായിരുന്നു ബിരുദമെടുത്തത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡി, ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ബാലതാരം, നായിക

ബാലതാരമായിട്ടായിരുന്നു രംഗപ്രവേശനം. പിക്‌നിക് എന്ന ചിത്രത്തില്‍ വിന്‍സെന്റിന്റെ നായികയായി. പ്രേംനസീറിന്റെ നായികയായി അഷ്ടമിരോഹിണി എന്ന സിനിമയിലും ഉണ്ണിമേരിയെത്തി.

രജനീകാന്തിന്റെ, കമലഹാസന്റെ, ചിരഞ്ജീവിയുടെ നായിക

മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല ഉണ്ണിമേരി. തമിഴില്‍ രജനീകാന്തിന്റേയും കമലഹാസന്റേയും നായികയായി വേഷമിട്ടു. തെലുങ്കില്‍ ചിരഞ്ജീവിയുടേയും നായികയായി. പക്ഷേ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു.

നായികയില്‍ നിന്ന് ഗ്ലാമര്‍ നടിയിലേക്ക്

നായികയായി തിളങ്ങി നിന്ന ഉണ്ണിമേരി പിന്നീ് 'ഗ്ലാമര്‍' നടി എന്ന കള്ളിയില്‍ ഒതുങ്ങുകയായിരുന്നു. ഒടുവില്‍ ചില നല്ല കഥാപാത്രങ്ങളും ലഭിച്ചു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പിന്‍മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+