കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ അഭിനേതാക്കളെ മൊത്തം കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്; പ്രതികരണവുമായി ഉണ്ണിമുകുന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുവ നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കങ്ങളുടെ ഭാഗമായാണ് മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് ആരോപണം ശക്തമായത്. ചില യുവനടന്‍മാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു കൊച്ചിയില്‍ വിളിച്ചു ചേര്‍ച്ച പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ ആരോപിച്ചത്.

ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം തന്നെ തെളിവുകള്‍ ഇല്ലാത്ത നിര്‍മ്മാതാക്കളുടെ ആരോപണത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദനും. വിശദാംശങ്ങള്‍ ഇങ്ങനെ..

അഭിമുഖത്തില്‍

അഭിമുഖത്തില്‍

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് യുവതാരങ്ങളില്‍ വലിയൊരു വിഭാഗം ലഹരിക്ക് അടിമകളാണെന്ന ആരോപണത്തോട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. അഭിനേതാക്കളെ മൊത്തത്തില്‍ കരിവാരിത്തേക്കുന്ന ആരോണപമാണ് ഇതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.

ബോധപൂര്‍വ്വമായൊരു ശ്രമം

ബോധപൂര്‍വ്വമായൊരു ശ്രമം

'അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളെ ഉയര്‍ത്തിക്കാണിച്ച്, യുവതാരങ്ങളെല്ലാം ലഹരിക്ക് അടിമകളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ട്. അഭിനേതാക്കളെ മൊത്തതില്‍ കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്'- ഉണ്ണി മുകുന്ദന്‍ പറയുന്നു.

പ്രോട്ടീന്‍ പൗഡര്‍ ആയിരിക്കും

പ്രോട്ടീന്‍ പൗഡര്‍ ആയിരിക്കും

ജീവിതത്തില്‍ ലഹരി ഉപയോഗിക്കാത്ത ഒരാളാണ് ഞാന്‍. എന്‍റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൗഡര്‍ ആയിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത തരം കാഴ്ച്ചപ്പാടുകളായിരിക്കും. ചിലര്‍ വായനശാലകളിലേക്കും ചിലര്‍ ക്രിക്കറ്റിലേക്കും ചിലര്‍ ഫുട്ബോളിലേക്കും മറ്റു ചിലര്‍ പാട്ടിലേക്കുമെല്ലാം ഒഴിവുസമയങ്ങള്‍ തിരിച്ചു വിടും.

ഇടവേളകള്‍

ഇടവേളകള്‍

ഞാന്‍ ഇടവേളകള്‍ കൂടുതലായി ജിമ്മിലും മറ്റിടങ്ങളിലുമാണ് ചിലവിടാറ്. അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകളെ ചൂണ്ടിക്കാണിക്കാനായി മുന്നോട്ട് വരുന്നില്ലെന്നാണ് കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു.

നരേന്ദ്ര മോദിക്കൊപ്പം

നരേന്ദ്ര മോദിക്കൊപ്പം

അഹമ്മദാബാദിലെ സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തികളിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്. കറുത്ത സ്കോര്‍പിയോ വാഹനത്തിലാണ് അന്ന് അദ്ദേഹം വന്നിരുന്നത്. കുട്ടിക്കാലത്ത് പിന്നെയും പലതവണ നരേന്ദ്ര മോദിയെ കണ്ടിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ വാഹനം കറുത്ത സ്കോര്‍പ്പിയോ ആയിരുന്നു. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയമുള്ളതായി തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

കുട്ടികളുടെ മത്സരത്തിനൊപ്പം

കുട്ടികളുടെ മത്സരത്തിനൊപ്പം

മകരംസംക്രാത്തി ഉത്സവത്തിന്‍റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തല്‍. കുട്ടികളുടെ മത്സരത്തിനൊപ്പം പങ്കുചേരാനായിരുന്നു മോദിയുടെ വരവ്. ഞങ്ങളുടെ സംഘം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഏറെ നേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം ചിലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നെന്നും ഉണ്ണി പറയുന്നു.

വലിയ കഴിവ്

വലിയ കഴിവ്

ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിലും അദ്ദേഹത്തിന് വലിയൊരു കഴിവ് ഉള്ളതായി തോന്നിയിട്ടുണ്ട്. അന്ന് അവിടെ താമസിച്ചിരുന്ന ഞങ്ങളുടെ തലമുറയില്‍ പെട്ടവരിലേക്ക് രാഷ്ട്രീയ ബോധം കൊണ്ടുവന്നതില്‍ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടര്‍ന്ന് ഞങ്ങളില്‍ പലരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ഷെയിന്‍റെ അമ്മയും

ഷെയിന്‍റെ അമ്മയും

അതേസമയം, ഷെയ്ന്‍ നിഗത്തിന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച ലഹരി ആരോപണത്തിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്ന് മാതാവ് സുനില നേരത്തെ ആരോപിച്ചിരുന്നു. മലയാള സിനിമയിലെ ചെറുപ്പക്കാരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.

മന്ത്രിയും

മന്ത്രിയും

മലയാള സിനിമയിലെ യുവതലമുറയെ മൊത്തം അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി എകെ ബാലനും ആവശ്യപ്പെട്ടിരുന്നു.

സിനിമാ മേഖല

സിനിമാ മേഖല

മയക്ക് മരുന്നിന്‍റേയും കഞ്ചാവിന്‍റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

പരിശോധന

പരിശോധന

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ചില സിനമകളുടെ ലൊക്കേഷനുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കിയത്.

പിന്നീട് വിവരമൊന്നുമില്ല

പിന്നീട് വിവരമൊന്നുമില്ല

അതേസമയം, ഏതെല്ലാം സിനിമകളുടെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. തിരുവനന്തപുരം ജില്ലയിലെ ലൊക്കേഷനുകളില്‍ മാത്രമാണ് ഇന്നലെ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ദാം ക്രിസ്റ്റി ഡാനിയേല്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പരിശോധന നടത്തിയതായുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 ജെഎന്‍യു; ഈ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടില്ലെന്ന് ഐഷി ഘോഷിന്‍റെ അമ്മ ജെഎന്‍യു; ഈ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടില്ലെന്ന് ഐഷി ഘോഷിന്‍റെ അമ്മ

English summary
unni mukundan, shane nigam, Shane Nigam issue, ashiq abu supports shane nigam, Actor Shane Nigam,ashiq abu,shine tom chacko, Actor Shane Nigam Controversy, mohanlal, Actor Shane Nigam Movie, Actor Shane Nigam Cinema, Actor Shane Nigam new Movie, Malayalam News,ഷെയിന്‍ നിഗം, എകെ ബാലന്‍, ബി ഉണ്ണികൃഷ്ണന്‍, നടന്‍ ഷെയ്ന്‍ നിഗം, ഷെയ്ന്‍ നിഗം വിവാദം, ഷൈന്‍ ടോം ചാക്കോ കേസ്, ആഷിഖ് അബു, മോഹന്‍ലാല്‍, ഷെയ്ന്‍ നിഗം, നടി ലഹരി, ഉണ്ണിമുകുന്ദന്‍, ഷെയ്ന്‍ നിഗം പുതിയ ചിത്രം, ഷെയ്ന്‍ നിഗം ചിത്രങ്ങള്‍, ഉല്ലാസം, വെയ്ല്‍, ഖുര്‍ബാനി, ഷെയ്ന്‍ നിഗം മുടി മുറിച്ചു, ഷെയ്ന്‍ നിഗത്തിന്റെ പരാതി, മലയാളം സിനിമാ വാര്‍ത്തകള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X