'അപ്പോള്‍ ഞാന്‍ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു..'; ബാലയുടെ പഴയ വീഡിയോയുമായി ഉണ്ണി മുകുന്ദന്‍
വളരെ അടുപ്പത്തിലും സന്തോഷത്തിലുമായിരുന്ന ബാലയും ഉണ്ണിമുകുന്ദനും തമ്മിലുള്ള ബന്ധത്തിൽ പെട്ടെന്നായിരുന്നു വലിയ വിള്ളൽ വന്നത്. ഉണ്ണി മുകുന്ദനെതിര ബാല ഗുരുതരമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പ്രശ്നം കൂടുതൽ വിവാദമായത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം. ഈ സിനിമയിൽ അഭിനയിച്ച മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നായിരുന്നു നടന്‍ ബാലയുടെ ആരോപണം. അതേസമയം, ബാലക്ക് പണം നൽകിയ തെളിവ് ഉൾപ്പെടെ ഉണ്ണി മുകുന്ദൻ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ബാലയുടെ ഒരു പഴയ വീഡിയോ ഉണ്ണി തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്..

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ആരോപണം ഉന്നയിച്ചത്. സിനിമയില്‍ അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായിട്ടില്ലെന്നാണ് ബാല ആരോപിച്ചത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബാല പറഞ്ഞിരുന്നു. വിവാദ കത്തിനിൽക്കുന്ന സമയത്താണ് ഉണ്ണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്

ചിത്രത്തേക്കുറിച്ചും ഉണ്ണി മുകുന്ദനേക്കുറിച്ചും നടൻ ബാല പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ ആണ് ഉണ്ണി ഷെയർ ചെയ്തിരിക്കുന്ന തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണി മുകുന്ദനാണ് ഈ വീഡിയോ പങ്കുവെച്ചത്.

നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ എന്ന തലക്കെട്ടോടെയാണ് ഉണ്ണി വീഡിയോ പുറത്തുവിട്ടത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദനോടുള്ള സ്നേഹം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. താൻ നിർമിച്ച സിനിമയിൽ മറുത്ത് ഒരു വാക്കുപോലും ചോദിക്കാതെ വന്ന് അഭിനയിച്ച ആളാണ് ഉണ്ണിയെന്നും ബാല പറയുന്നു.

''സിനിമയുടെ ഒരു വരി മാത്രമേ എന്നോട് പറഞ്ഞുള്ളു. അപ്പോൾ ഞാൻ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു. ഞാൻ ഒരു സിനിമ നിർമിച്ചപ്പോൾ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും എന്ന്.

ഉണ്ണി ഒരു നായകനായിട്ടോ നടനായിട്ടോ കണ്ടിട്ടല്ല. നല്ല മനുഷ്യനായത് കൊണ്ട്. ഒരു നല്ല മനസ് നിനക്കുണ്ട്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ ഒരിക്കൽ ചെന്നു. എന്റെ കയ്യിൽ പിടിച്ച് ഉണ്ണി പറഞ്ഞ ഒരു വാക്കാണ്, ബ്രദർ എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്? 'നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്.' ചെറിയ ബ്രേക്കാണെന്ന് ഞാൻ പറഞ്ഞു. ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ.'' ബാല പറഞ്ഞു.

തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം ചേർത്ത കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലഭിനയിച്ചതിന് തനിക്കും മറ്റുചിലർക്കും പ്രതിഫലം തന്നില്ലെന്ന ബാലയുടെ ആരോപണം വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പിന്നാലെ ബാലയെ തള്ളി സംവിധായകൻ അനൂപ് പന്തളം, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, ഛായാഗ്രാഹകൻ എൽദോ ഐസക് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ബാലയ്ക്ക് പണം നൽകിയതിന്റെ രേഖകൾ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പുറത്തുവിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications