ഉണ്ണിമുകുന്ദന് താരനിരയിലേക്ക് ഉയരാന്‍ കഴിഞ്ഞത് കേവലം അതുകൊണ്ട് മാത്രം: മാർക്കോയുടെ വിജയത്തിന് അതും കാരണം
വയലന്‍സ് രംഗങ്ങളാല്‍ നിറഞ്ഞ ഹനീഫ് അദേനി - ഉണ്ണി മുകുന്ദന്‍ ചിത്രം മാർക്കോയ്ക്ക് ടിവി പ്രദർശനാനുമതി നിഷേധിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വരുന്നത്. ഇത്തരമൊരു ചിത്രത്തിന് തിയേറ്റർ റിലീസിന് തന്നെ എങ്ങനെ അനുമതി ലഭിച്ചെന്ന് സിനിമ രംഗത്തുള്ളവർ തന്നെ ചോദിക്കുന്നു. ടിവി പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ ഒടിടിയില്‍ നിന്നും ചിത്രം പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.
'ഒരു സിനിമാപ്രേമി എന്ന നിലയിൽ തന്നെ ഒരു സിനിമാ വിലക്കിന് കയ്യടിക്കുന്നു' മാർക്കോയുടെ വിലക്ക് വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഷഫീഖ് വടക്കേതില്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയിലെ പ്രമുഖ സിനിമ ആസ്വാദക ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ കുറിച്ചത്. ഒട്ടും ഇഷ്ട്ടപ്പെടാത്ത ചിത്രങ്ങൾ ഉണ്ടാകറുണ്ട്, എന്നാൽ കാഴ്ച കൊണ്ടും ചിത്രം നേടിയ വിജയം കണ്ടും വലിയൊരു നിരാശ നൽകിയ ഒരു ചിത്രം ഉണ്ടായത് മാർക്കോയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സിനിമ പ്രേക്ഷകർക്ക് ഇടയില്‍ ഇതിനോടകം തന്നെ ചർച്ചാ വിഷയമായി കഴിഞ്ഞ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"മാർക്കോയ്ക്ക് വിലക്ക്.. ടിവി ചാനലുകളിൽ പ്രദർശിപ്പിക്കരുത് എന്ന് സെൻസർ ബോർഡ് മേധാവി". സന്തോഷം.. ഒരു സിനിമാപ്രേമി എന്ന നിലയിൽ തന്നെ ഒരു സിനിമാ വിലക്കിന് കയ്യടിക്കുന്നു. ഒട്ടും ഇഷ്ട്ടപ്പെടാത്ത ചിത്രങ്ങൾ ഉണ്ടാകറുണ്ട്, എന്നാൽ കാഴ്ച കൊണ്ടും ചിത്രം നേടിയ വിജയം കണ്ടും വലിയൊരു നിരാശ നൽകിയ ഒരു ചിത്രം ഉണ്ടായത് മാർക്കോയിലാണ്.. അതു കൊണ്ട് തന്നെയാണ് ഇത്തരത്തിലൊരു വാർത്ത സന്തോഷം നൽകുന്നത്.
സിനിമ കൊണ്ട് മാത്രം കുട്ടികൾ സ്വാധീനിക്കപ്പെടുന്നു എന്നും അക്രമവാസനയുള്ളവരാകുന്നുവെന്നും അഭിപ്രായമില്ല. അങ്ങനെ ഒരു അഭിപ്രായം തങ്ങളുടെ തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്കേ കാണൂ. പക്ഷേ സിനിമ കുട്ടികളെ - പ്രേക്ഷകരെ സ്വാധീനിക്കുന്നു എന്നത് ശരി തന്നെയാണ് അത് പതിനായിരം കാഴ്ചക്കാരിൽ രണ്ട് പേരെയാണെങ്കിലും ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെയുള്ളപ്പോൾ മാർക്കോ എന്ന സിനിമ. പുതിയ കാലത്തെ വാർത്തകൾ കൂടി കണക്കിലെടുക്കുമ്പോൾ തീർച്ചയായും കുട്ടികളടക്കം കാണാൻ പാടില്ലാത്തതാണ്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളായ് ഇപ്പോൾ പറയപ്പെടുന്നത് മൂന്ന് ചിത്രങ്ങളാണ്. കില്‍ - അനിമല്‍ - മാർക്കോ. ഈ മൂന്ന് പടങ്ങളിൽ വയലൻസിനെ പ്രമോട്ട് ചെയ്യുന്ന തരത്തിൽ സിനിമയെടുത്തിട്ടുള്ളത്, അതല്ലെങ്കിൽ എന്താണ് ചിത്രത്തിൻ്റെ കഥ എന്ന് ചോദിച്ചാൽ 'അങ്ങനെ പ്രത്യേകിച്ച് കഥയൊന്നുമില്ല ജസ്റ്റ് വയലൻസ് മാത്രം,' ക്രൂരമായ കൊലപാതകങ്ങൾ, രക്തം ചിന്തൽ.. അതിനെ എത്രത്തോളം കലുഷിതമായ് പ്രേക്ഷകൻ കണ്ണുപൊത്തുന്ന തരത്തിൽ, അവരെ ഇറിറ്റേറ്റ് ചെയ്യുന്ന തരത്തിൽ കാണിക്കാൻ സാധിക്കുന്നുവോ അതാണ് നമ്മുടെ സിനിമ,അതാണ് കഥ".
ഇത്തരമൊരു അഭിപ്രായം ഒരിക്കലും മറ്റു ചിത്രങ്ങൾക്ക് പറയാൻ കഴിയില്ല എന്നതു തന്നെയാണ് ഈ ചിത്രം നിരോധിക്കപ്പെടാൻ പ്രേരകമാകുന്നത്. നായകനൊപ്പം നിൽക്കാൻ കഴിയാത്ത സിനിമ, നായകനേക്കാൾ സോഷ്യൽ മീഡിയയിൽ ക്രൂരനായ വില്ലൻ ആഘോഷിക്കപ്പെടുന്ന സിനിമ, കേവലം മനുഷ്യർ കൊല്ലപ്പെട്ടുന്ന സിനിമ, അതിൽ കുട്ടികളടക്കം ചതഞ്ഞരയന്നു, ഒരു തരത്തിലും ഇമോഷണലി കണക്റ്റാകാതെ വെറുതെ ചോര ചിന്തുന്ന - മനുഷ്യർ മരിച്ചു വീഴുന്ന ഒരു പടം. പിന്നെ പലരും ചിത്രത്തെ ആക്ഷൻ കാറ്റഗറിയിൽ ഉൾപ്പെടുത്തി കണ്ടു നൂറാളുകൾ അടിക്കാൻ വന്ന് ഒരാൾ കഴിഞ്ഞാൽ മറ്റൊരാൾ എന്ന നിലയ്ക്ക് ക്യൂ നിന്ന് അടിക്കാൻ വരുന്നതാണോ ആക്ഷൻ.. വയലൻസ് ചിത്രങ്ങൾ എന്ന കാറ്റഗറിയിൽ വരുന്ന മറ്റ് രണ്ട് ചിത്രങ്ങളും ഒരിക്കലും ഒരു തരത്തിലും ഇങ്ങനെയല്ല.
മലയാളത്തിലെ ഒരു സാധാ നായകനിൽ നിന്നും താര നായകനിലേക്ക് ചുവട് വെയ്ക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞ ഒരു ചിത്രം, കൂടെ 100 കോടി ക്ലബ് എന്നത് പൊഡക്ഷൻ ടീം അവകാശപ്പെടുന്ന ചിത്രവുമാണ് മാർക്കോ.. കേവലം വയലൻസ് കൊണ്ട് മാത്രമാണ് ചിത്രം ഇത് കരസ്ഥമാക്കുന്നത്
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും മികച്ച പ്രേമോഷൻ വർക്കിലൂടെ വയലൻസിനെ കാണിച്ചു ഇഷ്ട്ടപ്പെട്ടു എന്ന് പറയിപ്പിക്കുന്ന അവസ്ഥ.. അല്ലെങ്കിൽ ഇഷ്ട്ടപ്പെടുത്തി.
മറ്റൊരു പ്രധാന കാര്യം യുവാക്കൾ എന്നതിലുപരി കുട്ടികളിലൂടെ കൂടിയാണ് മാർക്കോ സിനിമ പ്രചരിക്കപ്പെട്ടതെന്ന് സോഷ്യൽ മീഡിയ നോക്കിയാൽ മനസ്സിലാകും. വിലക്ക് എന്നൊരു തീരുമാനം നടപ്പിലാവേണ്ടത് ഇവിടെ അത്യാവശമാണ്, കാരണം നമ്മുടെ ഇൻഡസ്ട്രി വിജയ ഫോർമുലയെ പിന്തുടരുന്നവരാണ്, ഇത്തരത്തിലൊരു ചിത്രത്തിൻ്റെ വിജയം കൂടുതൽ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് തീർച്ചയായും കാരണമാകും.
ആത്യന്തികമായ് കല കലാകാരൻ്റേതാകണമെന്ന തത്വത്തെ പൂർണമായ തള്ളിക്കളയുകയല്ല.. പക്ഷേ കേവലം സാമ്പത്തിക ലക്ഷ്യം വച്ചു മാത്രവും ഒരു ഉദ്ദേശ ശുദ്ധിയില്ലാതെയും കൂടെ സമൂഹത്തിന് ഭവിഷത്തായ് ഭവിക്കാൻ സാധ്യതയുള്ളതും, പ്രത്യേകിച്ച് കുട്ടികളെ വഴിതെറ്റിക്കുന്നതുമായ കലകളിൽ.. സിസ്റ്റത്തിൻ്റെ കൈകടത്തലുകൾ ഉണ്ടാവേണ്ടതുണ്ട്.












Click it and Unblock the Notifications