കർമ്മയുണ്ട്; ബുമറാങ്ങ് പോലെ അത് തലയില്‍ വന്നിടിക്കും: ഉണ്ണി മുകുന്ദനോട് സായി കൃഷ്ണ
മാളികപ്പുറം സിനിമയുടെ റിവ്യൂയുമായി ബന്ധപ്പെട്ടായിരുന്നു ഉണ്ണി മുകുന്ദന്‍ സായിയെ വിളിച്ച് മോശമായി സംസാരിച്ചത്
ഉണ്ണി മുകുന്ദനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ വലിയ അധിക്ഷേപങ്ങളാണ് നടക്കുന്നതെന്ന് വ്ളോഗർ സായി കൃഷ്ണ. ഇത്തരം കമന്റുകളെ പിന്തുണയ്ക്കുന്നവർക്ക് വേണമെങ്കില്‍ പിന്തുണയ്ക്കാം. അതൊന്നും എന്റെ വിഷയങ്ങളെല്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനും ഞാനും തമ്മില്‍ ഒരു വിഷയം ഉണ്ടാാവുകയും ആ ഫോണ്‍ വിളിയും കാര്യങ്ങളുമൊക്കെ എല്ലാവരും കേള്‍ക്കുകയും ചെയ്തതാണ്. നാളെ എനിക്കെതിരെയാണ് ഇത്തരുമൊരു കേസ് ഉണ്ടാവുന്നതെങ്കില്‍ നിങ്ങള്‍ വെച്ചേക്കുമോയെന്നും സായി കൃഷ്ണ ചോദിക്കുന്നു. കർമ്മയെന്ന ഒരു കാര്യം ഉണ്ടെന്നും സായി തന്റെ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു. അദ്ദേഹ്തിന്റെ വാക്കുകള്‍ ഇങ്ങനെ.

ഉണ്ണി മുകുന്ദന്‍ - സായി കൃഷ്ണ
2017 ലെ കേസ് ഒത്തുതീർപ്പായെന്ന് കാണിച്ച് 2021 ല്‍ സമർപ്പിച്ച ഒരു രേഖ വ്യാജമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് കോടതി ആ കേസിന് അനുവദിച്ച സ്റ്റേ നീക്കുകയും ചെയ്തു. സൈബി ജോസ് കിടങ്ങൂർ എന്ന വക്കീലാണ് ഇത് ചെയ്തത് എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനാവില്ലെന്ന് വേണമെങ്കില്‍ ഉണ്ണി മുകുന്ദന് പറയാം. പക്ഷെ ഇതിന്റെ നിയമവശങ്ങള്‍ എത്രത്തോളമാണെന്ന് അറിയില്ല. ഉണ്ണി മുകുന്ദന്‍ അറിയാതെ സൈബി ജോസിന് അത്തരമൊരു രേഖ കൊടുക്കാന്‍ സാധിക്കില്ല.

സെറ്റില്‍മെന്റ് പേപ്പർ കൊടുത്ത കാര്യം
2017 ല്‍ കൊടുത്ത കേസില്‍ 2021 ല്‍ കോടതിക്ക് പുറത്തുള്ള സെറ്റില്‍ മെറ്റില്‍ എത്തിയെങ്കില്‍ പരാതിക്കാരിക്കും ഒരു അറിയിപ്പ് ചെല്ലേണ്ടതാണ്. അവർ പുറത്തായതുകൊണ്ടോ മറ്റോ ഈ അറിയിപ്പ് കിട്ടികാണില്ലെന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും ഇപ്പോള്‍ വന്ന് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു സെറ്റില്‍മെന്റ് പേപ്പർ കൊടുത്ത കാര്യം മനസ്സിലാവുന്നത്.

എന്തിനാണ് ഇത്തരം പ്രശ്നങ്ങളില്‍
ഈ മെയില്‍ വഴിയാണ് ഈ കേസിന്റെ സെറ്റില്‍മെന്റെല്ലാം പരാതിക്കാരി കൊടുത്തിട്ടുള്ളതെന്നാണ് സൈബി ജോസ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അവർ ഫോർവേർഡ് ചെയ്ത മെയിലും മറ്റ് കാര്യങ്ങളും കയ്യിലുണ്ടെന്നും അത് കോടതിയില്‍ സമർപ്പിക്കാമെന്നും അദ്ദേഹം പറയുന്നു. എന്തിനാണ് ഇത്തരം പ്രശ്നങ്ങളില്‍ പോയി ചാടുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

കർമ്മയെന്ന സാധനം എങ്ങനെയങ്കിലും
ആരെങ്കിലും വിമർശിച്ചാല്‍ അവരെ വിളിച്ച് തെറി പറയുക, ഇയാള്‍ അഭിനയിച്ച സിനിമയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ ജോലി കളയാന്‍ ശ്രമിക്കുക. ഇത്തരം പരിപാടികള്‍ കാണിച്ച് കഴിഞ്ഞാല്‍ കർമ്മയെന്ന സാധനം എങ്ങനെയങ്കിലും കറങ്ങി ബുമറാങ്ങ് പോലെ തലയില്‍ വന്നിടിക്കുമെന്നും സായി കൃഷ്ണ പറയുന്നു.

എനിക്ക് വിഷമം ആയില്ലെങ്കിലും
എനിക്ക് വിഷമം ആയില്ലെങ്കിലും ഈ തെറികള്‍ പുറത്ത് വന്ന സമയത്ത് എന്റെ കുടുംബത്തില്‍ ഉള്ളവർക്ക് വിഷമം ആയിക്കാണില്ലേ. എനിക്കും അച്ഛനും അമ്മയും ഇല്ല. അവർ എന്നോട് പറഞ്ഞില്ലെങ്കിലും അവർക്ക് വലിയ വിഷമം ആയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ അവിടെ പോയി ഉണ്ണി മുകുന്ദന്റെ അച്ഛനേയും അമ്മയേും തെറി വിളിച്ചിട്ടില്ല.

എന്റെ അച്ഛനേയും അമ്മയേയുമാണ് ഹിന്ദിയിലും ഗുജറാത്തിയിലും മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ തെറി വിളിച്ചത്. എന്ത് തന്നെയായാലും അവരുടെ മനസ്സ് വേദനിച്ചിട്ടുണ്ടാവും. മാപ്പ് പറഞ്ഞപ്പോഴും അദ്ദേഹം പറഞ്ഞത് വിളിച്ചതില്‍ എനിക്ക് ഒരു തെറ്റും തോന്നില്ലെന്നാണ്. പൊതു സമൂഹം അത് കേട്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ മാപ്പ്












Click it and Unblock the Notifications