ഉണ്ണി മുകുന്ദൻ ചിത്രത്തിന് മുടക്കിയത് 9 കോടി, കിട്ടിയത് 1 കോടി; ജോജു, ധ്യാൻ പടങ്ങളും പൊളിഞ്ഞു, കണക്ക്
100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും 'വീരവാദം' ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാൽ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്. ഇനി മുതൽ ഓരോ സിനിമകളും നേടുന്ന തീയേറ്റർ കളക്ഷൻ പുറത്തുവിടുമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫെബ്രുവരിയിലെ തീയറ്റർ ലാഭ നഷ്ടക്കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 സിനിമകളും നഷ്ടമാണെന്ന് അസോസിയേഷൻ പറഞ്ഞു.
73 കോടി രൂപ മുതൽ മുടക്കിൽ 16 സിനിമകൾ ആകെ റിലീസ് ചെയ്തത്. അതിൽ തന്നെ തിയറ്ററുകളിൽ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നരക്കോടി മുടക്കിയ 'ലവ് ഡെയ്ൽ' എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നും ലഭിച്ചത് വെറും പതിനായിരം രൂപ മാത്രമാണെന്നും സംഘട പറയുന്നു. മറ്റ് സിനിമകളുടെ ബജറ്റും തീയറ്റർ കളക്ഷനും അറിയാം.

63,83,902 (അറുപത്തിമൂന്ന് ലക്ഷം) ബജറ്റിലൊരുങ്ങിയ ചിത്രമായ ഇഴക്ക് തീയറ്ററിൽ നിന്ന് ലഭിച്ചത് 45,000 രൂപയാണ്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ നാരായണീന്റെ ആൺമക്കൾ എന്ന ചിത്രവും തീയറ്റർ പരാജയമായിരുന്നു. 5,48,33,552 (5 കോടി നാൽപത്തിയെട്ട് ലക്ഷം) രൂപ ബജറ്റിൽ ഇറക്കിയ ചിത്രത്തിന് തിയറ്റർ ഷെയർ ആയി ലഭിച്ചത് 33,58,147 ലക്ഷമാണ്.
മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം ചേർന്ന് അഭിനയിച്ച ബ്രൊമാന്‍സ് 8 കോടി ബജറ്റിലാണ് ഒരുങ്ങിയത്. തിയറ്റർ ഷെയർ- 4,00,00,00 ആണ് ലഭിച്ചത്. പെപ്പെ നായകനായി എത്തിയ ദാവീദിന്റെ ബജറ്റ് 9 കോടിയും തിയറ്റർ ഷെയർ- 3,50,00,000 ഉം ആണ്. ഏറെ പ്രതീക്ഷയോടെ എത്തിയ അനശ്വര രാജൻ ചിത്രം പൈങ്കിളിയും പരാജയമായിരുന്നു. 5 കോടി മുടക്കിയ ചിത്രത്തിന് തീയറ്റർ ഷെയർ 2,50,00,000 ആണ് ലഭിച്ചത്. അതേസമയം വലിയ സ്വീകാര്യതയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ലഭിച്ചത്. 13 കോടി മുടക്കിയ ചിത്രത്തിന് 11,00,00,000 കോടി തിരികെ ലഭിച്ചു.
മറ്റ് ചിത്രങ്ങൾ ഇങ്ങനെ
ചാട്ടുളി- 3 കോടി 40 ലക്ഷം തിയറ്റർ ഷെയർ- 32,00,000
ഗെറ്റ് സെറ്റ് ബേബി-9 കോടി-തിയറ്റർ ഷെയർ- 1,40,00,000
ഉരുൾ-25 ലക്ഷം- തിയറ്റർ ഷെയർ: 1,00,000
മച്ചാന്റെ മാലാഖ-5 കോടി 12 ലക്ഷം, തിയറ്റർ ഷെയർ- 40,00,000
ആത്മ സഹോ-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 30,000
അരിക്-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 55,000
ഇടി മഴ കാറ്റ്, 5 കോടി 74 ലക്ഷം, തിയറ്റർ ഷെയർ- 2,10,000
ആപ് കൈസേ ഹോ, 2 കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 5,00,000
രണ്ടാം യാമം, -2 കോടി 50 ലക്ഷം-തിയറ്റർ ഷെയർ- 80,000












Click it and Unblock the Notifications