പത്തനംതിട്ടയില്‍ ബിജെപി പരിഗണിക്കുന്നത് രണ്ട് പേരുകള്‍; ഉണ്ണി മുകുന്ദന് മല്‍സരിക്കുമോ?
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയിലെ ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റത്തിന് സാധ്യമായ മണ്ഡലങ്ങളിലാണ് നോട്ടം.
തിരുവവന്തപുരം, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങള്‍ ബിജെപി വളരെ പ്രധാന്യത്തോടെ കാണുന്നു. മൂന്നിടത്തും ജനകീയ മുഖങ്ങളെയോ പ്രമുഖ നേതാക്കളെയോ കളത്തിലിറക്കുമെന്നാണ് സൂചന. തൃശൂരില്‍ സുരേഷ് ഗോപി തന്നെ മല്‍സരിക്കുമെന്നാണ് വിവരം. അടുത്തിടെ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സുരേഷ് ഗോപി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

തിരുവവന്തപുരം മണ്ഡലത്തില്‍ കേന്ദ്ര നേതാവ് എത്തുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നീ കേന്ദ്രമന്ത്രിമാരുടെ പേരുകളാണ് തിരുവനന്തപുരത്ത് കേള്‍ക്കുന്നത്. അതിനിടെ നരേന്ദ്ര മോദി മല്‍സരിക്കുമെന്ന വാര്‍ത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തള്ളിയിരുന്നു. തങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയമാണെങ്കിലും ഇതുവരെ അത്തരം ചര്‍ച്ച നടന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഉത്തരേന്ത്യയിലെ പോലെ വിജയ സാധ്യത ദക്ഷിണേന്ത്യയില്‍ ബിജെപി കാണുന്നില്ല. പ്രമുഖരെ കളത്തിലിറങ്ങിയാല്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് പാര്‍ട്ടി. വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അല്‍പ്പമെങ്കിലും സീറ്റ് പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ മോദി മല്‍സരിക്കുമെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ മുസ്ലിം ലീഗിന്റെ മണ്ഡലമാണിത്.
അതിനിടെയാണ് പത്തനംതിട്ട മണ്ഡലത്തിലെ ചര്‍ച്ചകള്‍ വാര്‍ത്തയായിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ഇവിടെ മല്‍സരിച്ചത്. വോട്ടുകള്‍ ഉയര്‍ത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു ബിജെപി. ഇത്തവണ ശക്തമായ പ്രവര്‍ത്തനം നടത്തി മണ്ഡലം പിടിക്കാനാകുമോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.
രണ്ടുപേരുകളാണ് ബിജെപി ചര്‍ച്ച ചെയ്യുന്നതത്രെ. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആണ് ആദ്യ പരിഗണനയില്‍. അതേസമയം, നടന് ഉണ്ണി മുകുന്ദനെ മല്‍സരിപ്പിക്കുന്ന കാര്യവും ചര്‍ച്ചയിലാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന സിനിമയില്‍ അയ്യപ്പന്റെ റോളില്‍ ഉണ്ണി മുകുന്ദന് എത്തിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട കാര്യവും ബിജെപിക്ക് പ്രതീക്ഷ നല്കുന്നു.
കുമ്മനത്തിനാണ് പത്തനംതിട്ടയില്‍ സാധ്യത കൂടുതല്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനെ കളത്തിലിറക്കിയാല്‍ ചിത്രം മാറുമെന്ന് കരുതുന്ന ബിജെപി നേതാക്കളുമുണ്ട്. സുരേന്ദ്രന് ഇത്തവണ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. ശബരമല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ ബിജെപി വലിയ രീതിയില്‍ ശ്രദ്ധിക്കുന്നതാണ് പത്തനംതിട്ട. ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ വാര്‍ത്ത വന്നപ്പോള്‍ ഉണ്ണി മുകുന്ദന് നിഷേധിക്കുകയാണ് ചെയ്തത്.
പ്രധാനമന്ത്രി കൊച്ചിയില്‍ വന്ന വേളയില്‍ നടന് ഉണ്ണി മുകുന്ദനും വേദിയിലുണ്ടായിരുന്നു. മോദി നിര്‍ദേശിച്ചാല്‍ എന്തിനും തയ്യാറാണ് എന്ന നിലപാടിലാണത്രെ ഉണ്ണി മുകുന്ദന്. 2019ല്‍ 50000 വോട്ടുകള്‍ ബിജെപി അധികം പിടിച്ച മണ്ഡലമാണ് പത്തനംതിട്ട. കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണിയാണ് കഴിഞ്ഞ തവണ ജയിച്ചത്. വീണ ജോര്‍ജിനും പിന്നിലായിരുന്നു സുരേന്ദ്രന്.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications