ഉണ്ണി മുകുന്ദൻ ആ പറഞ്ഞത് കള്ളം?;അങ്ങനെയൊന്ന് നടന്നില്ലെന്ന് സംവിധായകൻ..നടന് നിഖില വിമലുമായും പ്രശ്നം?
നടൻ ടൊവീനോ നായകനായെത്തിയ നരിവേട്ട എന്ന ചിത്രത്തെ പ്രശംസിച്ചതിന് മർദ്ദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ് നടന്‌റെ മുൻ മാനേജറായ വിപിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്. സിനിമകൾ വിജയിക്കാതിരുന്നതിന്റെ ഫ്രസ്ട്രേഷനിലാണ് ഉണ്ണിയെന്നും അതെല്ലാം തനിക്ക് മേൽ തീർത്തുവെന്നും വിപിൻ ആരോപിച്ചു.

എന്നാൽ വിപിന്റെ ആരോപണങ്ങളെല്ലാം തള്ളി ഉണ്ണി മുകുന്ദൻ രംഗത്തെത്തി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും മർദ്ദിച്ചില്ല വിപിന്റെ കണ്ണട തകർക്കുക മാത്രമാണ് ചെയ്തത് എന്നാണ് മനോരമ ഓൺലൈനിനോട് ഉണ്ണി പ്രതികരിച്ചത്. പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് വിപിൻ പൊതുസുഹൃത്തായ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയെന്നും ഉണ്ണി വിശദീകരിച്ചിരുന്നു. എന്നാൽ ഉണ്ണിയുടെ ഈ വാദം തള്ളുകളയാണ് വിഷ്ണു മോഹൻ. അത്തരത്തിലൊരു കുറ്റസമ്മതവും വിപിൻ തന്നോട് നടത്തിയിട്ടില്ലെന്ന് വിഷ്ണു മോഹൻ മാതൃഭൂമിയ്ക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
'ഉണ്ണി മുകുന്ദനും വിപിനും തമ്മിൽ ഒരു ദിവസം ഉണ്ടായ പ്രശ്നമല്ല. പല ദിവസങ്ങളിൽ ഉണ്ടായ കാര്യമാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണമെന്ന് തന്നെയാണ് ഞാൻ ആവശ്യപ്പെട്ടത്. പ്രശ്നം ഇത്രയും വലുതാകുമെന്ന് താൻ കരുതിയിരുന്നില്ല, വിഷ്ണു പറഞ്ഞു.
ഉണ്ണി പറഞ്ഞത് പോലെ കുറ്റസമ്മതം നടത്താൻ വിഷ്ണു എന്നെ വിളിച്ചിട്ടില്ല. വിപിൻ എന്നെ വിളിക്കേണ്ട ആവശ്യം എന്താണ്. ഉണ്ണി ഇത് സംബന്ധിച്ച് പറഞ്ഞതിനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിക്കാനിരിക്കുകയാണ്', വിഷ്ണു വ്യക്തമാക്കി. താനും വിപിനും തമ്മിൽ ഉണ്ടായ തർക്കങ്ങൾക്ക് പൊതുസുഹൃത്തായ വിഷ്ണു സാക്ഷിയായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. എന്നാൽ ആ വിഷ്ണു താൻ അല്ലെന്നും അത് അവരുടെ മറ്റൊരു സുഹൃത്തായ വിഷ്ണു ഉണ്ണിത്താൻ ആണെന്നും വിഷ്ണു വ്യക്തമാക്കി.
പ്രശ്നം സംബന്ധിച്ച് വിപിനോട് സംസാരിച്ചുവെന്നും വിഷ്ണു പറഞ്ഞു. അദ്ദേഹം പറഞ്ഞത് താങ്കൾക്കല്ലല്ലോ എനിക്കല്ലേ വേദനയെടുത്ത് എന്നാണ്. ഈ വിഷയത്തിൽ ഉണ്ണിക്കും വിപിനും അവരുടേതായ ഭാഗം പറയാൻ ഉണ്ടാകും. ഇക്കാര്യത്തിൽ പ്രതികരിക്കാൻ എനിക്ക് സാധിക്കില്ല. അതേസമയം ഉണ്ണിയുടെ സിനിമ ജീവിതത്തിൽ നിർണായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് വിപിനെന്നും വിഷ്ണു പറഞ്ഞു. അതിനിടെ നടനെതിരായ വിപിന്റെ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നു. ഉണ്ണി മുകുന്ദന്റെ കൂടെ വളരെ നാളുകളായി താൻ പ്രവർത്തിച്ച് വരികയാണെന്നും ഇക്കാലയളവിലെല്ലാം തന്നെ അദ്ദേഹം തേജോവധം ചെയ്തിട്ടുണ്ടെന്നുമാണ് വിപിന്റെ ആരോപണം.
' നടനൊപ്പം പ്രവർത്തിച്ച പലർക്കും ഇത്തരത്തിൽ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ഹിറ്റായിരുന്നു മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വലിയ പരാജയമായി. ആ സിനിമയുടെ അണിയറ പ്രവർത്തകരും നായികയുമായെല്ലാം ഉണ്ണി അസ്വാരസ്യത്തിലാണ്. ഗോകുലം മൂവിസ് അദ്ദേഹത്തെ വെച്ച് ചെയ്യാനിരുന്ന ഒരു പടത്തിൽ നിന്നും പിൻമാറിയത് നടന് ഷോക്കായി, മറ്റൊരു പ്രൊഡ്യൂസർ ഒരു പ്രമുഖ താരത്തെ വെച്ച് ചെയ്യാനിരുന്ന പടത്തിൽ നിന്നും അയാളെ മാറ്റി ഉണ്ണിയെ അഭിനയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നു. അത് നടക്കാതിരുന്നതോടെ ഉണ്ണി തന്നെ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ഗുരുതരമായാണ് ഉണ്ണി ആക്രമിച്ചതെന്നും പിന്നീട് ചികിത്സ തേടിയിരുന്നുവെന്നും വിപിൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications