ജയ് ഗണേഷും മിത്ത് വിവാദവും തമ്മിലെന്ത് ബന്ധം? ഉണ്ണി മുകുന്ദന്‍ വന്നത് എങ്ങനെയെന്നും രഞ്ജിത് ശങ്കർ
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കർ എഎന്‍ ഷംസീറിനെതിരെ പരോക്ഷ വിമർശനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള സിനിമ താരങ്ങളും രംഗത്ത് വന്നിരുന്നു. "ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്ന് പറയും" എന്നായിരുന്നു കൊട്ടരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ പറഞ്ഞ്.
ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന "ജയ് ഗണേഷ്" എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി രഞ്ജിത് ശങ്കർ രംഗത്ത് വരുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് നിർമ്മാണം. മിത്ത് വിവാദത്തോടെ ചേർത്ത് നിർത്തി തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തെയും കണ്ടത്. എന്നാല്‍ വിവാദവുമായി ചിത്രത്തിന് യാതൊരു ബന്ധവും ഇല്ലെന്നാണ് സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ അവകാശ വാദം. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജയ് ഗണേഷ്' എന്ന പേര് സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായതുകൊണ്ടാണ് നൽകിയതെന്നും ഇതിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. 'നമ്മുടെ ശ്രമം പ്രേക്ഷകരെ വിനോദിപ്പിക്കുന്ന ഒരു സിനിമ ഉണ്ടാക്കുക എന്നുള്ളതാണ്. എന്റെ സിനിമയ്ക്ക് ഏറ്റവും ഉചിതമായ പേര് ജയ് ഗണേഷ് എന്നത് തന്നെയാണ്', മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് ശങ്കർ പറയുന്നു.
സിനിമയ്ക്ക് ഈ പേര് നല്‍കണം എന്നത് എത്രയോ മാസം മുന്‍പ് തീരുമാനിച്ച കാര്യമാണ്. ഇതേ പേരില്‍ ഫിലിം ചേംബറില്‍ സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസമാണ്. അതിനും എത്രോയോ നാളുകള്‍ക്ക് മുമ്പ് തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു പേര് ചിത്രത്തിന് നല്‍കി എന്നുള്ളത് തിയേറ്ററില്‍ വരുമ്പോള്‍ പ്രേക്ഷകർക്ക് മനസ്സിലാവുമെന്നും രഞ്ജിത് ശങ്കർ വ്യക്തമാക്കി.
സിനിമയുടെ പേര് ചിങ്ങത്തില്‍ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ചിത്രീകരണവും ഉടന്‍ തന്നെ ആരംഭിക്കും. സിനിമ ഒരു കമേഴ്‌സ്യൽ പ്രോഡക്റ്റ് ആണ്. അതുകൊണ്ട് തന്നെ അത് അാരും അറിയാതെ ചിത്രീകരിച്ച് റിലാസ് ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല. ഇതോടൊപ്പം തന്നെ നല്ല രീതിയിലുള്ള മാർക്കറ്റിങും ആവശ്യമാണ്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പൊക്കെ സാധാരണ രീതിയില്‍ പേര് പ്രഖ്യാപിക്കാറുണ്ട്. എന്റെ മുന്‍ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സിനിമയ്ക്ക് ഈ പേര് ആവശ്യമാണ്. അതുകൊണ്ടാണ് ജയ് ഗണേഷ് എന്ന പേര് നല്‍കിയിരിക്കുന്നത്. അല്ലാതെ ഇപ്പോഴത്തെ വിവാദവുമായി ഇതിന് ബന്ധമൊന്നില്ലെന്നും രഞ്ജിത് ശങ്കർ കൂട്ടിച്ചേർക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ പൂർത്തിയാക്കിയതാണ്. ഒരു നടന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. മാളികപ്പുറത്തിന് ശേഷം ഒരു മികച്ച സിനിമ ഉണ്ണി മുകുന്ദനും നോക്കുകയായിരുന്നു. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രഞ്ജിത് ശങ്കർ അഭിപ്രായപ്പെട്ടു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications