'അടിച്ചിട്ടുണ്ടെങ്കിൽ അഭിനയം നിർത്താം, വധഭീഷണി തൊട്ട് പെണ്ണുകേസ് വരെ', തുറന്നടിച്ച് ഉണ്ണി മുകുന്ദൻ
മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ നടന് ഉണ്ണി മുകുന്ദന് തല്ലി എന്നതാണ് ഏതാനും ദിവസങ്ങളായി മലയാളം സിനിമയിലെ ചൂടുളള വാര്‍ത്ത. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഉപകഥകളും പ്രചരിക്കുന്നുണ്ട്. തന്നെ മര്‍ദ്ദിച്ചുവെന്ന് വിപിനും തല്ലിയിട്ടില്ലെന്ന് ഉണ്ണി മുകുന്ദനും പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണവും നടക്കുന്നു.
അതിനിടെ വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. വിപിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായതായി ചില നടിമാര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി ആരോപിച്ചു.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ ഇങ്ങനെ: '' രണ്ടാഴ്ച മുന്‍പ് അറിയാത്ത ഒരു നമ്പറില്‍ നിന്ന് ഒരു സ്ത്രീയുടെ കോള്‍ വന്നിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള കാര്യങ്ങളാണ് പറഞ്ഞത്. പക്ഷേ താനത് മുഖവിലയ്ക്ക് എടുത്തില്ല. തനിക്ക് പരിചയമുളള മൂന്നാല് പേരുടെ പേര് ഇവര്‍ എടുത്ത് പറഞ്ഞു. ഒരു പേര് വിപിന്റേത് ആയിരുന്നു. വേറെ ഒരു അടുത്ത സുഹൃത്തിന്റെ പേരും പറഞ്ഞു. രണ്ട് പേരെയും ഇക്കാര്യം വിളിച്ച് സംസാരിച്ചു. തെളിവുകളോടെ കാര്യങ്ങള്‍ ഡിജിപിക്ക് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വധഭീഷണി തൊട്ട് പെണ്ണുകേസ് വരെയുളള കാര്യങ്ങള്‍ അതിലുണ്ട്.
മലയാളത്തിലെ പ്രമുഖയായ ഒരു നടി വിളിച്ച് മോശമായ അനുഭവങ്ങള്‍ ഉണ്ടായതായി പറഞ്ഞു. വിപിന്‍ തന്നെക്കുറിച്ച് പറഞ്ഞ മോശമായ ചില കാര്യങ്ങളും പറഞ്ഞു. സുഹൃത്തായ സംവിധായകനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം വിപിനെ വിളിച്ച് സംസാരിച്ചപ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു. ഉണ്ണി നേരിട്ട് വിളിച്ച് സംസാരിച്ച് സോള്‍വ് ചെയ്യണം എന്ന് സുഹൃത്ത് പറഞ്ഞതിന്റെ പേരിലാണ് താന്‍ വിപിനെ കാണാന്‍ പോയത്.
വിപിനെ താന്‍ അടിച്ചിട്ടില്ല. താന്‍ നുണ പറയാറില്ല. ചെയ്ത കാര്യം സമ്മതിക്കാന്‍ മടിയില്ല. പുളളി ചെയ്ത കാര്യങ്ങള്‍ പൊറുക്കാന്‍ പറ്റാത്തതാണ്. തര്‍ക്കത്തിന്റെ ഇടയില്‍ കൂളിംഗ് വലിച്ചെറിഞ്ഞു എന്നത് സത്യമാണ്. പുള്ളി പേടിച്ചിട്ട് കരഞ്ഞു, മാപ്പ് പറഞ്ഞു. മാപ്പ് എഴുതി നല്‍കാനാണ് താന്‍ ആവശ്യപ്പെട്ടത്. ഇനി അങ്ങോട്ട് ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകില്ലെന്നും പറഞ്ഞു. വൈകുന്നേരം ഇത് ടൊവിനോ വിഷയമായാണ് വാര്‍ത്ത വന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിപിനെതിരെ ഒരു പ്രമുഖ നടി ഫെഫ്കയിലോ മറ്റോ പരാതി കൊടുത്തിട്ടുണ്ട്. ടൊവിനോയുടെ സിനിമയുടെ കാര്യം ഇതിലേക്ക് വലിച്ചിട്ടത് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ്. വളരെ മോശം കാര്യം വിപിന്റെ ഭാഗത്ത് നിന്നുണ്ടാവുകയും അത് തെളിവുകളോടെ പിടിക്കപ്പെടുകയും ചെയ്തു. അതാണ് ഉണ്ടായത്, ഉണ്ണി മുകുന്ദന് പറഞ്ഞു.
വേറൊരു നടനെക്കുറിച്ച് താന്‍ മോശം പറയില്ല. ടൊവിനോയും താനും നല്ല സുഹൃത്തുക്കളാണ്. മറ്റുളളവരുടെ സിനിമകളെ താന്‍ പ്രമോട്ട് ചെയ്യാറുണ്ട്. ഇതൊരു അടിക്കേസ് അല്ല. താന്‍ എല്ലാവരേയും പോലെ സ്ട്രഗിള്‍ ചെയ്ത് സിനിമയില്‍ വന്നതാണ്. അതേക്കുറിച്ച് പറയുന്നത് ഇഷ്ടമല്ല. തനിക്ക് ലോബിയില്ല, ഗോഡ് ഫാദര്‍മാരും ഇല്ല. തന്റെ അവസ്ഥ ഒരാള്‍ക്കും വരാതിരിക്കട്ടെ എന്നും നടന് കൂട്ടിച്ചേര്‍ത്തു.
തന്നെ തകര്‍ക്കാനുളള തിരക്കഥയിലെ ഒരു ഉപകരണം ആണ് വിപിന്‍. പലരേയും സംശയമുണ്ട്. താന്‍ വളരുന്നത് തടയിടാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. വിപിനെ താന്‍ അടിച്ചുവെന്ന് തെളിയിച്ചാല്‍ അഭിനയം നിര്‍ത്താന്‍ തയ്യാറാണെന്നും തന്നെ ക്രിമിനലായി കാണരുത് എന്നും ഉണ്ണി മുകുന്ദന് മാധ്യമങ്ങളോട് പറഞ്ഞു. മേപ്പടിയാൻ എന്ന സിനിമ താൻ വീട് പണയം വെച്ച് നിർമ്മിച്ച സിനിമയാണ്. എന്നാൽ അതിന് സംഘം ഫണ്ട് ചെയ്തു എന്നാണ് വന്നത്. ഷഫീക്കിന്റെ സന്തോഷം ചെയ്തപ്പോൾ അവൻ മുസ്ലിംങ്ങളെ കയ്യിലെടുക്കാനാണ് എന്ന് പറഞ്ഞു. മാളികപ്പുറം ചെയ്തപ്പോൾ ഹിന്ദുത്വ അജണ്ടയെന്നും ജയ് ഗണേഷ് ചെയ്തപ്പോൾ പ്രൊപഗാണ്ട സിനിമയെന്നും പറഞ്ഞു. മാർക്കോ വന്നപ്പോൾ അത് കണ്ടിട്ടാണ് കേരളത്തിൽ വയലൻസ് വന്നത് എന്നായി. ഞാൻ തുടരും എന്ന് പറഞ്ഞാണ് ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications