കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിടെ ഒരു പ്രശ്നവും ഇല്ല, മഞ്ജു വാര്യരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്', പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

Google Oneindia Malayalam News

കൊച്ചി: മേപ്പടിയാന്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചത് നീക്കം ചെയ്തു എന്ന് ആരോപിച്ച് നടി മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളായി സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം നടക്കുകയാണ്. സംഘപരിവാര്‍ അനുഭാവിയായ ശ്രീജിത്ത് പണിക്കര്‍ അടക്കമുളളവര്‍ മഞ്ജു വാര്യരെ അധിക്ഷേപിച്ച് രംഗത്ത് വന്നിരുന്നു.

Recommended Video

cmsvideo
മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍

നടിക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ വിശദീകരണവുമായി മേപ്പടിയാനിലെ നായകന്‍ കൂടിയായ ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ വിശദീകരണത്തെ വിമര്‍ശിച്ചും നിരവധി പേര്‍ കമന്‌റുകളില്‍ പ്രതികരിക്കുന്നുണ്ട്.

ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ

1

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന ചിത്രം ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. ചിത്രം സംഘപരിവാര്‍ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന തരത്തിലുളളതാണ് എന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. ചിത്രത്തിലെ വില്ലന്‍ മുസ്ലീം ആണെന്നതും സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതും ശബരിമല വിഷയം പരാമര്‍ശിക്കുന്നതും അടക്കം ആണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

2

അതിനിടെയാണ് മഞ്ജു വാര്യര്‍ക്ക് എതിരെയുളള സൈബര്‍ ആക്രമണം. മേപ്പടിയാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇത് ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ പിന്നീട് മഞ്ജു വാര്യരുടെ പേജില്‍ നിന്ന് ഈ പോസ്റ്റര്‍ നീക്കം ചെയ്തിരുന്നു. ഇത് സിനിമ സംഘപരിവാര്‍ അനുകൂലമാണ് എന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് ആരോപിച്ചാണ് മഞ്ജുവിന് എതിരെയുളള ആക്രമണം..

3

ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നിരിക്കുന്നത്. പ്രചരിക്കുന്നത് അനാവശ്യ വാര്‍ത്തകള്‍ ആണെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പോസ്റ്റ് ഒരാഴ്ചയ്ക്കകം നീക്കം ചെയ്യും എന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. മഞ്ജുവിനെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു.

4

ഉണ്ണി മുകുന്ദന്റെ കുറിപ്പ്: ''ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു''.

5

സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ലഭിക്കുന്നത്. ചില കമന്റുകൾ പരിശോധിക്കാം:

* ''താങ്കളെയോ, ടോവിനെയോ, ദുൽഖർനെയോ ഒന്നും ജാതി, മതം നോക്കിയല്ല ആരും സ്നേഹിക്കുന്നത്... അതുകൊണ്ട് ആണ് ഷാഫി പറമ്പിൽ അടക്കം താങ്കളുടെ പടത്തിന് ആദ്യ ദിനം തന്നെ പ്രൊമോട്ട് ചെയ്തത്. പക്ഷെ ആ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതെ ആക്കാൻ സന്ഘികൾക്ക് കഴിയും . ഏതു തീവ്ര മത നിലപാടുകാരെയും കേരള സമൂഹം എന്നും മാറ്റി നിർത്തിയിട്ടേ ഉള്ളൂ.... നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ''.

* ''മട്ടാൻഞ്ചേരികാരുടെ സിനിമ ആയിരുന്നെങ്കിൽ ലേഡി ശൂപ്പർ സ്റ്റാർ അത് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ... നിഷ്കളങ്കരെ ''

6

* '' ഇപ്പോഴെങ്കിലും ഇത് പറഞ്ഞതിന് നന്ദി. നിങ്ങളുടെ മൗനം കുറേ സംസ്കാരം ഇല്ലാത്ത രാഷ്ട്രീയ അണികളും, അലവലാതി ഓൺലൈൻ മീഡിയകളും ആഘോഷമാക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെടാൻ ഇത്രയും വൈകിയിരുന്നോ? താങ്കളുടെ വങ്കമിത്ര ആരാധകരോട് മര്യദ/സംയമനം ഒക്കെ പാലിക്കാൻ കൂടി പറയണം. ഏതായാലും അത് വളരെ മോശം പ്രവർത്തിയായിരുന്നു. ഇപ്പോഴെങ്കിലും ഇങ്ങനെയൊരു പോസ്റ്റ്‌ ഇട്ടതിനു നന്ദി''

* ''താങ്കളുടെ ഉറ്റ സുഹൃത്തുക്കൾ പണിക്കാരൻ /വിഷകല /പ്രതീഷ് വിഷനാഥ് എന്നിവരാണ് ഈ വർഗ്ഗീയ വിദ്വേഷ കുത്തിത്തിരിപ്പിന് പിന്നിൽ... ഇത് കേരളമാണ്...

മല്ലൂസിന് അവരെ എവിടെ നിറുത്തണം എന്ന് ശെരിക്ക് അറിയാം''.

7

* '' എന്നാൽ തിരിച്ച് അങ്ങോട്ട് ഒരു കാര്യം ഉണ്ണിമുകുന്ദൻ ചേട്ടനോട് ചോദിക്കാനുണ്ട് മഞ്ജു ചേച്ചി ഇന്നേവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാറില്ല ചെയ്തിട്ടുമില്ല ഇതുമാത്രം ഒരാഴ്ചകൊണ്ട് ഡിലീറ്റ് ചെയ്യും എന്നും പറഞ്ഞിട്ടുണ്ടെങ്കിൽ ഇത് ന്യായീകരണമാണ് അന്തംകമ്മികൾ തോറ്റുപോകുന്ന ന്യായീകരണമായി പോയി എന്തായാലും മഞ്ജു ചേച്ചിക്ക് നട്ടെല്ല് വാഴപ്പിണ്ടി ആണ് എന്ന് മനസ്സിലായി''

* ന്യായീകരിച്ചോ.... പക്ഷെ ബ്രോ ഡാഡി അടക്കം മറ്റു സിനിമകളുടെ സകല പ്രൊമോഷൻ പോസ്റ്റുകളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മഞ്ജുചേച്ചിടെ വാളിൽ ഇപ്പോഴും ഉണ്ടെന്നു ഓർക്കണം. ഇട്ടു മണിക്കൂറുകൾക്കകം മേപ്പടിയാന്റെ പ്രൊമോഷൻ പോസ്റ്റ്‌ മാത്രം ഡിലീറ്റ് ആകുക. ഉണ്ണിയുടെ ന്യായീകരണം അസ്സലായിട്ടുണ്ട്''.

English summary
Unni Mukundan reacts to Cyber criticism against Manju Warrier after removing Meppadiyan poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X