കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോഹൻലാലിന്റെ ഹിസ് ഹൈനസ് അബ്ദുള്ളയും മമ്മൂട്ടിയുടെ നരസിംഹ മന്നാടിയാരേയും കണ്ട് കൈയ്യടച്ചവരാണ്'

  • By Desk
Google Oneindia Malayalam News

കൊച്ചി; നടൻ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയിൽ വ്യാപകമായി ഹിന്ദുത്വ സംഘടനകളെ വെള്ളപ്പൂശുന്നുവെന്നും സിനിമ ഹിന്ദുത്വ ആശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതുമെന്ന തരത്തിലാണ് വിമർശനങ്ങൾ. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ.സേവാഭാരതിയുടെ വാഹനവും ബിജെപിക്കാരുമൊന്നും സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലുമൊക്കെ വാശി പിടിക്കുന്നുണ്ടെങ്കിൽ അവരേത്‌ ലോകത്തിൽ ജീവിക്കുന്നവരാണെന്ന് സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

1

സന്ദീപിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം- മേപ്പടിയാൻ എന്ന സിനിമ ഇത്‌ വരെ കാണാൻ സാധിച്ചിട്ടില്ല. തിരക്കൊഴിഞ്ഞ്‌ ഒരു ദിവസം കാണണം. ചിലപ്പോൾ ഓടിടിയിൽ വന്നതിനു ശേഷമാകാം എന്ന് കരുതി കാത്തിരുന്നേനെ. പക്ഷെ ഇനി അത്‌ തീയറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കും. കാവലും മരക്കാറും ഇറങ്ങിയപ്പോഴുണ്ടായ അതേ രീതിയിലുള്ള ആക്രമണമാണു മേപ്പടിയാനും ഇറങ്ങിയ ദിവസം മുതൽ തന്നെ നേരിട്ടു കൊണ്ടിരിക്കുന്നത്‌.

2

നായകൻ കുറി തൊടുന്നു, സേവാഭാരതിയുടെ പേരെഴുതിയ വാഹനം കാണിക്കുന്നു, ശബരിമലയെ പറ്റി സംസാരിക്കുന്നു എന്നൊക്കെയാണു ആരോപണങ്ങൾ വരുന്നത്‌.
സേവാഭാരതിയുടെ വാഹനവും ബിജെപിക്കാരുമൊന്നും സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലുമൊക്കെ വാശി പിടിക്കുന്നുണ്ടെങ്കിൽ അവരേത്‌ ലോകത്തിൽ ജീവിക്കുന്നവരാണ്‌ ?

3


16 ശതമാനത്തിനടുത്ത്‌ വോട്ടും നിരവധി തദ്ദേശ ജനപ്രതിനിധികളുമായി കേരളത്തിലെ പൊതുസമൂഹത്തിനിടയിൽ ഒളിച്ചുവക്കലുകളില്ലാതെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണു ബിജെപി. അവശ്യമായ സാഹചര്യങ്ങളിലൊക്കെയും സഹായഹസ്തവുമായി ഇന്നാട്ടിലെ ജനങ്ങൾക്ക്‌ മുൻപിൽ എത്തിയിട്ടുള്ള സംഘടനയാണു സേവാഭാരതി. ഒരു നാടിനെ പ്രതിനിധീകരിക്കുന്ന കഥയിൽ ഈ വലിയ കൂട്ടം മനുഷ്യർ കൂടി ഉൾപ്പെടാതെ പോകുന്നുണ്ടെങ്കിൽ അതിലാണു അസ്വഭാവികത തോന്നേണ്ടത്‌.

4

രാഷ്ട്രീയവും മതവും കലയുമായി കൂട്ടി കെട്ടുന്നത്‌ ആരാണെന്നും, അവരുടെ അജണ്ട എന്താണെന്നും മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല.മോഹൻലാൽ ഹിസ്‌ ഹൈനെസ്സ്‌ അബ്ദുള്ളയായും മമ്മൂട്ടി നരസിംഹ മന്നാടിയാരായും രൂപം പ്രാപിക്കുന്നത്‌ കണ്ട്‌ കയ്യടിച്ചിട്ടുള്ളവരാണു മലയാളി പ്രേക്ഷകർ. അവരുടെ മനസ്സിലേക്ക്‌ മതം കുത്തിവെക്കുന്നത്‌ സിനിമയെ കൊല്ലാൻ ആഗ്രഹിക്കുന്നവരാണ് .

5


മേപ്പടിയാൻ സിനിമ ആസ്വദിക്കാനാകുന്നതാണെങ്കിൽ ആരൊക്കെ ഫത്വകൾ പുറപ്പെടുവിപ്പിച്ചാലും മലയാളി പ്രേക്ഷകൻ അതിനെ സ്വീകരിക്കുക തന്നെ ചെയ്യും.ഉണ്ണി മുകുന്ദനും മേപ്പടിയാൻ ടീമിനും കുപ്രചരണങ്ങൾ തള്ളിക്കളഞ്ഞു തീയേറ്ററിലേക്കൊഴുകിയെത്തിയ മലയാളി പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ, പോസ്റ്റിൽ സന്ദീപ് വാര്യർ പറഞ്ഞു. .

4


അതേസമയം നേരത്തേ വിമർശനങ്ങൾക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹനും രംഗത്തെത്തിയിരുന്നു. സിനിമയിലെ ചെറിയ കാര്യങ്ങൾ പോലും വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു വിഷ്ണു മോഹൻ പറഞ്ഞത്. ചിത്രത്തിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതിനെതിരെ ഉയർന്ന വിമർശനത്തിലും വിഷ്ണു മോഹൻ മറുപടി നൽകിയിരുന്നു.

6


കൊവിഡ് വേളയിലാണ് മേപ്പടിയാൻ സിനിമ ഷൂട്ട് ചെയ്തത്. ആംബുലൻസ് കിട്ടാൻ വലിയ പ്രയാസം ആയിരുന്നു. ആ സമയത്ത് സേവാഭാരതിയാണ് അവരുടെ ആംബുലൻസ് നൽകിയത്. അത് ചിത്രത്തിൽ ഉപയോഗിച്ചു. അവർ സൗജന്യമായാണ് ആംബുലൻസ് നൽകിയത്, എന്നായിരുന്നു വിഷ്ണു മോഹൻ പറഞ്ഞത്.

9


ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍ ജി ഒ ആണ് സേവാഭാരതിയെന്നും അതുകൊണ്ട് തന്നെ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും വിഷ്ണു ചോദിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോയെന്നും വിഷ്ണു ചോദിച്ചിരുന്നു.

Recommended Video

cmsvideo
ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ് കോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട് | Oneindia

English summary
Unni mukundan's meppadiyan movie; sandeep varier slams criticisms against the movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X