Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർക്കോ ടിവിയില്‍ മാത്രമല്ല, തിയേറ്ററിലും കാണാനാകില്ലായിരുന്നു; അനുമതി കൊടുക്കരുതെന്ന് പറഞ്ഞു: പക്ഷെ..

സമൂഹത്തില്‍ വർധിച്ച് വരുന്ന അക്രമവാസനയ്ക്ക് സിനിമകളും കാരണമാകുന്നുവെന്ന വിമർശനം നേരത്തെ തന്നെയുണ്ട്. എത്രത്തോളം സിനിമ ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതിന് ആധികാരികമായ പഠനം റിപ്പോർട്ടുകള്‍ ഒന്നും ഇല്ലെങ്കിലും ഏറ്റവും ജനപ്രിയ വിനോദത്തിന് മനുഷ്യ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല. എന്നുവെച്ച് നാട്ടില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും സിനിമ കാരണമാകുന്നുവെന്നും പറയാന്‍ സാധിക്കില്ല.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നതിന് പിന്നാലെ ഉയർന്ന് വന്ന ചർച്ചകളില്‍ ഏറ്റവും അധികം വിമർശനം നേരിടേണ്ടി വന്നത് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിനായിരുന്നു. 'മലയാളത്തിലെ ഏറ്റവും വയലൻസ് ഉള്ള സിനിമ' എന്ന പരസ്യ വാചകം ശരിവെക്കുന്ന തരത്തില്‍ അങ്ങേയറ്റം ക്രൂരമായ ക്രൈം രംഗങ്ങളായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത്. ഇത്തരം ഒരു സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റോടുകൂടിയാണെങ്കിലും സെന്‍സർ ബോർഡ് അനുമതി നല്‍കിയതിനെതിരേയും വിമർശനം ഉയർന്നു.

marco-

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഇപ്പോള്‍ ഒടിടിയിലും സിനിമ പ്രദർശനം തുടരുകയാണ്. ഇതിന് ഇടയിലാണ് 'മാർക്കോ' സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചെന്ന വാർത്ത ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. ചിത്രത്തിന് സെന്‍സർ ബോർഡ് 'എ' സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നൽകിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പ്രാദേശിക ഓഫീസറായ ടി നദീം തുഫൈല്‍ വ്യക്തമാക്കുന്നത്. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡും അംഗീകരിച്ചതാണ് മാർക്കോയ്ക്ക് തിരിച്ചടിയായത്.

വലിയ രീതിയിലുള്ള വയലന്‍സ് നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ തന്നെ മാർക്കോയ്ക്ക് തിയേറ്ററിലെ പ്രദർശനത്തിനും അനുമതി നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനം. സിനിമയിലെ രംഗങ്ങൾ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് രീതി ഇപ്പോഴില്ല. ഏത് തരത്തിലുള്ള ഉള്ളടക്കമാണോ ഉള്ളത് അതിന് അനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. അക്രമ രംഗങ്ങള്‍ കൂടുതലായുള്ള സിനിമകള്‍ കുട്ടിക്കള്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. ഇക്കാര്യത്തില്‍ അവർക്ക് മാത്രമാണ് പൂർണ്ണ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Take a Poll

എ സർട്ടിഫിക്കറ്റ് നല്‍കിയ സിനിമ 18 വയസ്സില്‍ താഴേയുള്ളവരെ കാണിക്കാന്‍ പാടില്ല. ഏതെങ്കിലും തിയേറ്ററുകാർ ഈ ചട്ടം ലംഘിച്ചതായി പരാതി ലഭിക്കുകയാണെങ്കില്‍ 10000 രൂപവരെ പിഴ ഈടാക്കും. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിക്ക് വേണ്ടി കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ മാർക്കോയുടെ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

അതേസമയം, മാർക്കോ പോലുള്ള ഒരു സിനിമ ഇനി ചെയ്യില്ലെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദും വ്യക്തമാക്കി. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണമെന്നും ആവശ്യപ്പെടുന്ന അദ്ദേഹം . 'ഏറ്റവും വയലൻസ് ഉള്ള സിനിമ' എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണെന്നും കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+