'ഉണ്ണി മുകുന്ദനെതിരെ കേസ് വന്നപ്പോൾ സന്തോഷിച്ചിരുന്നു, പക്ഷേ ഇത് മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുന്നു';സായ് കൃഷ്ണ
അയ്യപ്പെൻറെ ഓരോ കളികൾ, ഉണ്ണി അയ്യപ്പനെ ആരോ വഞ്ചിച്ചു എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നതെന്നും സായ് കൃഷ്ണ

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ക്രിക്കറ്റേഴ്സ് കഴിഞ്ഞ ദിവസം വലിയ പരാജയമായിരുന്നു രുചിച്ചത്.തെലുങ്ക് വാരിയേഴ്സിനോട് 64 റണ്‍സിനായിരുന്നു ടീം തോറ്റത്. അതേസമയം തോൽവിയുടെ പേരിൽ ക്യാപ്റ്റനായ ഉണ്ണി മുകുനന്ദനെതിരെ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഉണ്ണിക്കെതിരെ ഇപ്പോൾ നടക്കുന്നത് ടാർഗറ്റഡ് നീക്കമാണെന്ന് പറയുകയാണ് യുട്യൂബർ സായ് കൃഷ്ണ. നേരത്തേ മാളികപ്പുറം എന്ന ചിത്രത്തിന്റെ റിവ്യൂ പങ്കുവെച്ചതിന് ഉണ്ണി മുകുന്ദൻ കൊമ്പ് കോർത്ത വ്ലോഗർ ആണ് സായ്.

ഉണ്ണി മുകുന്ദനെതിരെ നടക്കുന്ന വിമർശനങ്ങൾ
പരാജയത്തിൽ ഉണ്ണിക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ സായിയുടെ പ്രതികരണം ഇങ്ങനെ-സിസിഎല്ലിൽ തെലുങ്ക് വാരിയേഴ്സിനോട് കേരള ബ്ലാസ്റ്റേഴ്സ് പൊട്ടിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ ആയിരുന്നു ക്യാപ്റ്റൻ. സംഗതി ശരിയാണ് ഉണ്ണി മുകുന്ദനുമായി എനിക്ക് വിഷയമൊക്കെ ഉണ്ട്. എന്നിരുന്നാലും ഉണ്ണി മുകുന്ദന്‌റെ പേര് എടുത്ത് പറഞ്ഞ് പരാജയത്തെ ഉയർത്തി കാട്ടുന്നത് വളച്ചൊടിക്കലാണെന്നത് പോലെ തോന്നി. ഉണ്ണി മുകുന്ദന്റെ ക്യാപ്റ്റൻസിയിൽ പരാജയം എന്നാണ് വാർത്തകൾ വരുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ഉണ്ണി മുകുന്ദന് പരാജയത്തിന്റെ ഉത്തരവാദിത്തം ഉണ്ടെങ്കിലും ഉത്തരത്തിൽ വാർത്ത വരുന്നതിൽ എവിടെയോ എന്തോ ഉണ്ട്.

'ഉണ്ണി മുകുന്ദൻ' വിഷയം ആയത് കൊണ്ട്
ഒരു ടീം ജയിക്കുന്നതിന്റെ ഉത്തരവാദിത്തം ടീമിലെ മുഴുവൻ അംഗങ്ങൾക്കുമെന്ന പോലെ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാ ടീമിനും ഉണ്ട്. ഒരു ക്യാപ്റ്റന്റെയോ കോച്ചിന്റെയോ തലയിൽ ഇട്ടിട്ട് പോകാൻ പറ്റില്ല. അതല്ല സ്പോർട്സ്മാൻ സ്പിരിറ്റ്.ഇവിടെ മാധ്യമങ്ങൾ 'ഉണ്ണി മുകുന്ദൻ' വിഷയം ആയത് കൊണ്ട് അത് വെച്ച് റീച്ച് ഉണ്ടാക്കാനാണ് നോക്കുന്നത്. പല വിധ കമന്റുകളാണ് വാർത്തക്ക് താഴെ വരുന്നത്.

അയ്യപ്പന്റെ ഓരോ കളികൾ
അയ്യപ്പെൻറെ ഓരോ കളികൾ, ഉണ്ണി അയ്യപ്പനെ ആരോ വഞ്ചിച്ചു എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. അയ്യപ്പനും ക്രിക്കറ്റും തമ്മിൽ എന്താണ് ബന്ധം. കമന്റ് ഇട്ടവരെ ഒന്നും പറയാനാവില്ല. കാരണം ഉണ്ണി മുകുന്ദന്റെ കാപ്റ്റൻസിയിൽ കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടെന്ന് വാർത്ത വരുമ്പോൾ പരാജയത്തിന് നേരിട്ട് കാരണക്കാരൻ ഉണ്ണി മുകുന്ദൻ ആണെന്ന് തെറ്റിധരിച്ച് പോകും. ഉണ്ണി മുകുന്ദനെ മനപ്പൂർവ്വം ടാർഗറ്റ് ചെയ്യാനാണ് ഇത്.

ഉണ്ണി മുകുന്ദനോട് എതിർപ്പാണ് , പക്ഷേ
നിരവധി കാര്യങ്ങളിൽ ഉണ്ണി മുകുന്ദനോട് എതിർപ്പാണ്. ആ കേസ് വന്നപ്പോൾ നല്ല സന്തോഷവും തോന്നിയിരുന്നു. പക്ഷേ ഇതൊക്കെ കേട്ട് പറയാതിരിക്കാനാകില്ല. ക്രിക്കറ്റ് എന്നതൊന്നും ഒരു ദിവസം കൊണ്ട് ഡിഫൈൻ ചെയ്യാൻ പറ്റില്ല. പിന്നെ ഇവരൊന്നും പ്രൊഫഷണൽ ക്രിക്കറ്റേഴ്സ് അല്ല. അവർ അത്രയും കളിക്കുന്നുണ്ടെങ്കിൽ അത് അംഗീകരിക്കണം.

വളരെ പ്രൊഫഷണൽ കളിയാണ് കളിക്കുന്നത്
മറ്റ് ടീം അംഗങ്ങൾ വളരെ പ്രൊഫഷണൽ കളിയാണ് കളിക്കുന്നത്. അവർ ആക്ടിവ് പ്ലയേഴ്സ് ആണെന്നാണ് തോന്നുന്നത്. അതേസമയം മലയാളം താരങ്ങൾ അങ്ങനെയല്ല. ഉണ്ണി മുകുനന്ദനും രാജീവ് പിള്ളയുമൊക്കെയാണ് ആക്ടീവായി കളിക്കുന്നവരാണെന്ന് തോന്നുന്നത്. എന്നിരുന്നാലും താരങ്ങളുടെ പ്രൊഫഷൻ എന്നത് അഭിനയമാണല്ലോ. സ്റ്റാന്റിംഗ് കാപ്റ്റനാണ് ഉണ്ണി മുകുന്ദൻ. കുഞ്ചാക്കാ ബോബനാണ് യഥാർത്ഥ ക്യാപ്റ്റൻ അദ്ദേഹം മറ്റെന്തെങ്കിലും കാരണം കൊണ്ട് മാറിയതാകാം.

ഉണ്ണി മുകുന്ദൻ കാരണമെന്ന്
വെറുതെ ക്ലിക്ക് ബൈറ്റിന് വേണ്ടിയാണ് മാധ്യമങ്ങൾ ഉണ്ണി മുകുന്ദൻ കാരണം ടീം തോറ്റെന്ന തരത്തിൽ വാർത്ത കൊടുക്കുന്നത്. ക്രിക്കറ്റ് എന്നതൊരു ഡേയാണ്. മണിക്കുട്ടനൊക്കെ ഉണ്ടായിട്ടും ശരിയായില്ല. ഇതൊക്കെ ഗ്രാജ്വലി ശരിയായി വരും. അതിനിടയിൽ മാപ്രകളേ നിങ്ങളുടെ കളി രസൂണ്ടുട്ടോ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications