Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഒത്തുതീര്‍പ്പ്; ഉണ്ണി മുകുന്ദനെതിരായ തുടര്‍ നടപടി സ്റ്റേ ചെയ്ത് കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. കേസില്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്‌റ്റേ ലഭിച്ചത്.

unni

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണി മുകുന്ദനെതിരായി പരാതി നല്‍കിയത്. താരം ക്ഷണിച്ചത് അനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. 2017 ആഗസ്റ്റ് 23ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ സെപ്റ്റംബര്‍ 15ന് ആണ് യുവതി പരാതി നല്‍കിയത്.

ഇതിനിടെ, യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് കള്ളമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറയുന്നു. അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.

കേസില്‍ അഡ്വ. സെബി ജോസ് ഹാജരായി 2021ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ച് സ്‌റ്റേ വാങ്ങിയിരുന്നു. ഈ വര്‍ഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും അത് വ്യാജമാണെന്നും അറിയിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയ കരാറില്‍ തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോള്‍ കേസ് ഒത്തുതീര്‍പ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടര്‍ നടപടികള്‍ കോടതി വീണ്ടും സ്‌റ്റേ ചെയ്യുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടന്‍ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

'തന്റെ കൈയ്യിലെ സ്‌ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് വരുമ്പോള്‍ കൊണ്ടുവരാമെന്ന് അറിയിച്ച് അവിടെ നിന്നും ഇറങ്ങാന്‍ നോക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഉണ്ണി മുകുന്ദന്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നു' എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം യുവതി പോലീസില്‍ പരാതി നല്‍കുകയും നേരിട്ട് കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്ന ആരോപണത്തോടെ നടനെതിരെ മറ്റൊരു പരാതിയും യുവതി നല്‍കി. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+