കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദന്‍ കുടുങ്ങും? കോടതിയില്‍ ഹാജരായേ പറ്റൂ; വിടുതല്‍ ഹര്‍ജിയും തള്ളി

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ ഉണ്ണി മുകന്ദനെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു. ഉണ്ണി മുകുന്ദന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഉണ്ണി മുകുന്ദന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. സിനിമയുടെ കഥ പറയാന്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

ഈ ആരോപണം ഉണ്ണി മുകുന്ദന്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അതിന് പിറകെ യുവതിക്കെതിരെ പരാതിയും നല്‍കി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പരാതി.

 ഉണ്ണി മുകുന്ദന്‍ ഹാജരാകണം

ഉണ്ണി മുകുന്ദന്‍ ഹാജരാകണം

ഉണ്ണി മുകന്ദന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ പരാതിയില്‍ യുവതി നേരിട്ടെത്തി മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് സാക്ഷികളെ കോടതി വിസ്തരിക്കുകയും ചെയ്തു. ഇനി ഉണ്ണി മുകുന്ദന് കോടതിക്ക് മുന്നില്‍ ഹാജരാകണം എന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ഉണ്ണി ഹാജരാകേണ്ടത്.

വിടുതല്‍ ഹര്‍ജിയും തള്ളി

വിടുതല്‍ ഹര്‍ജിയും തള്ളി

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ വിടുതല്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയും ഇപ്പോള്‍ കോടതി തള്ളിയിരിക്കുകയാണ്. ഉണ്ണി മുകുന്ദനെതിരെ രണ്ട് പരാതികളാണ് യുവതി നല്‍കിയിട്ടുള്ളത്. തന്റെ പേരും ചിത്രങ്ങളും പുറത്ത് വിട്ടു എന്നതാണ് രണ്ടാമത്തെ പരാതി .

സംഭവം നടന്നത്

സംഭവം നടന്നത്

2017 ഓഗസ്റ്റ് 23 ന് ആണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത് എന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. കഥ കേള്‍ക്കാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ഒരു സുഹൃത്ത് വഴിയാണ് ഉണ്ണി മുകുന്ദനെ ബന്ധപ്പെട്ടത് എന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

താത്പര്യം പ്രകടിപ്പിച്ചില്ല

താത്പര്യം പ്രകടിപ്പിച്ചില്ല

സിനിമയുടെ കഥ കേള്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ് യുവതി പറയുന്നത്. തിരക്കഥയുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തത്രെ. തിരക്കഥയുമായി വരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ നോക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ അപമാനിച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

താന്‍ എതിര്‍ത്തപ്പോള്‍

താന്‍ എതിര്‍ത്തപ്പോള്‍

താന്‍ എതിര്‍ത്തപ്പോള്‍ ഉണ്ണി മുകുന്ദന്‍ ചിരിക്കുകയായിരുന്നു എന്നും യുവതി ആരോപിക്കുന്നുണ്ട്. താന്‍ ബഹളം വച്ചപ്പോള്‍ ആണ് ഉണ്ണി മുകുന്ദന്‍ പിന്മാറിയത് എന്നും പറയുന്നുണ്ട് പരാതിയില്‍.

ഫോണില്‍ ഭീഷണി

ഫോണില്‍ ഭീഷണി

ഉണ്ണി മുകുന്ദന്റെ ഫ്‌ലാറ്റില്‍ വച്ച് നടന്ന സംഭവങ്ങള്‍ ഉടന്‍ തന്നെ ഒരു സുഹൃത്തിനോടാണ് പറഞ്ഞത്. തൊട്ടുപിറകെ ആ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ച് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഭയം മൂലം ആണ് പരാതി നല്‍കാന്‍ വൈകിയത് എന്നും യുവതി വ്യക്തമാക്കുന്നു.

 ആഴ്ചകള്‍ക്ക് ശേഷം

ആഴ്ചകള്‍ക്ക് ശേഷം

സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷം ആയിരുന്നു യുവതി പരാതിപ്പെട്ടത്. 2017 സെപ്തംബര്‍ 17ന് ആയിരുന്നു ഇത്. പിന്നീട് യുവതി കോടതിയില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. 2017 ഒക്ടോബര്‍ 7 ന് ആയിരുന്നു കോടതിയില്‍ എത്തി രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

ഉണ്ണി മുകുന്ദന്‍ ജാമ്യത്തില്‍

ഉണ്ണി മുകുന്ദന്‍ ജാമ്യത്തില്‍

യുവതിയുടെ പരാതിയില്‍ എറണാകുളം ജില്ലാ കോടതി ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 8 ന് ആണ് ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ഹാജരാകുന്നത്. രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ ആയിരുന്നു അന്ന് ഉണ്ണി മുകുന്ദനെ കോടതി വിട്ടത്. ഇപ്പോഴും ഉണ്ണി മുകുന്ദന്‍ ജാമ്യത്തില്‍ തന്നെ ആണ് ഉള്ളത്.

ഉണ്ണിയുടെ മറുപരാതി

ഉണ്ണിയുടെ മറുപരാതി

തനിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി വ്യാജ പരാതിയാണ് നല്‍കിയിരിക്കുന്നത് എന്നും കേസില്‍ കുടുക്കാതിരിക്കാന്‍ തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും ഉണ്ണി മുകുന്ദന്റെ പരാതിയില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
ഉണ്ണി മുകുന്ദൻ ഭീഷണിപെടുത്തി | ജയിലിലടക്കണമെന്ന് യുവതി
കള്ളക്കേസ് എന്ന്

കള്ളക്കേസ് എന്ന്

എന്നാല്‍ ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ നല്‍കിയ കള്ളക്കേസ് ആണ് എന്നാണ് യുവതിയുടെ ആരോപണം. ഉണ്ണി മുകുന്ദന്റെ സ്വാധീനത്തിന് വഴങ്ങി പരാതി പിന്‍വലിക്കാതിരുന്നതിനാല്‍ ആണ് തനിക്കെതിരെ പരാതി നല്‍കിയത് എന്നാണ് യുവതിയുടെ ആരോപണം

കാത്തുകാത്തൊരു കന്നഡ മാമ്പഴം സ്വാമി കൊത്തിപ്പോയോ, കുമാര സ്വാമി കൊത്തിപ്പോയോ! ബിജെപിക്ക് അടപടലം ട്രോൾകാത്തുകാത്തൊരു കന്നഡ മാമ്പഴം സ്വാമി കൊത്തിപ്പോയോ, കുമാര സ്വാമി കൊത്തിപ്പോയോ! ബിജെപിക്ക് അടപടലം ട്രോൾ

മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾമാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ

കര്‍ണാടകം പിടിക്കാൻ 'ഓപ്പറേഷൻ ലോട്ടസ്'! അമിത് ഷായ്ക്കും മുമ്പ് ഒരുക്കിയ ചാണക്യതന്ത്രം; 'രാജി'തന്ത്രംകര്‍ണാടകം പിടിക്കാൻ 'ഓപ്പറേഷൻ ലോട്ടസ്'! അമിത് ഷായ്ക്കും മുമ്പ് ഒരുക്കിയ ചാണക്യതന്ത്രം; 'രാജി'തന്ത്രം

English summary
Unni Mukundan should appear before the court- Ernakulam Chief Judicial Magistrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X