ചിത്രീകരണത്തിനിടെ അപകടം; ഉണ്ണിമുകന്ദനും ടൊവീനോയും കഷ്ടിച്ച് രക്ഷപ്പെട്ടു
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും നടന്മാരായ ഉണ്ണി മുകുന്ദനും ടൊവീനോ തോമസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കൊല്ലം തങ്കശ്ശേരി കടല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം.
കാറും ബൈക്കും തമ്മിലുള്ള ചെയ്‌സിംഗ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുപറ്റിയെങ്കിലും നടന്മാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തകരാറു സംഭവിച്ച വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ ഷൂട്ടിങ് വീണ്ടും പുന:രാരംഭിക്കാനാണ് തീരുമാനം.

ഉണ്ണി മുകുന്ദന്‍ ബൈക്കിലും ടൊവീനോ കാറിലുമാണ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. താനും ടൊവീനോയും ചിത്രീകരണത്തിനിടയില്‍ ആക്‌സിഡന്റില്‍ പെട്ടെന്നും എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. സമാനമായ രീതിയില്‍ ടൊവീനോയും ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയില്‍ ഒരു കാര്‍ മെക്കാനിക്കായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോയും അനുശ്രീയും നായികാ നായകന്മാരായ ഇതിഹാസ എന്ന വിജയചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.


Click it and Unblock the Notifications