നരിവേട്ടയെ പ്രശംസിച്ചത് ഇഷ്ടമായില്ല; മാനേജരെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചതായി പരാതി, കേസ്
നരിവേട്ട സിനിമയെ പ്രശംസിച്ചതിന്റെ പേരിൽ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന പരാതിയുമായി മുൻ മാനേജർ. പ്രഫഷനൽ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. വിപിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
സിനിമയെ കുറിച്ച് താൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും ഇത് ഇഷ്ടപ്പെടാതിരുന്ന നടൻ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതയിൽ പറയുന്നത്. കാക്കനാട്ടെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പാർക്കിങ് ഏരിയയിൽ വെച്ചാണ് മർദ്ദിച്ചതെന്നും വിപിൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

'പുള്ളിക്ക് നല്ല ഫ്രസ്ട്രേഷൻ ഉണ്ട്. മാർക്കോയ്ക്ക് ശേഷം നല്ല പടങ്ങളൊന്നും കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബിക്ക് പരാജയപ്പെട്ടു. ഈ ഫ്രസ്ട്രേഷനൊക്കെ ആരുടെയെങ്കിലും ദേഹത്ത് തീർക്കണമല്ലോ. ആളുടെ എല്ലാ ഫ്രസ്ട്രേഷനും എനിക്ക് കേൾക്കാൻ സാധിക്കിലല്ലോ, അതിനൊരു പരിധിയുണ്ട്.
18 വർഷമായി സിനിമ മേഖലയിൽ ഉള്ളയാളാണ്. പല പടങ്ങൾക്കും പിആർ ചെയ്തിട്ടുണ്ട്. അടുത്ത് നരിവേട്ട എന്ന സിനിമയ്ക്ക് പിആർ ചെയ്തിരുന്നു. അതിനെ പ്രശംസിച്ച് ഞാനൊരു പോസ്റ്റ് ഇട്ടു. ആ പോസ്റ്റ് അദ്ദേഹത്തിന് പിടിച്ചില്ല. മാനേജർ പരിപാടി വേണ്ടെന്ന് പറഞ്ഞു. ഞാൻ ഒകെ പറഞ്ഞു. എന്നെ ഫോണിൽ വിളിച്ച് നേരിൽ കാണുകയായിരുന്നു. പാർക്കിങ് ബേസ് എന്താണ് എന്നെ ചെയ്തതെന്ന് പുറത്തുപറയുന്നതിൽ നിയമപരമായ തടസമുണ്ട്. ഫെഫ്കയിലും അമ്മയിലും ഞാൻ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്', വിപിൻ പറഞ്ഞു . അതേസമയം ഉണ്ണി മുകുന്ദൻ വിഷയത്തിൽ ഇതുവരെ പ്രതികരച്ചിട്ടില്ല.
മുൻപ് ഉണ്ണി മുകുന്ദൻ മേജർ രവിയെ മർദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്ത 'സലാം കാശ്മീര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിവാദ സംഭവം. സിനിമയുടെ ചിത്രീകരണം കാണാനായിരുന്നു ഉണ്ണി മുകുന്ദനെത്തിയത്. മേജർ രവി സംഘട്ടന രംഗങ്ങളിൽ സഹായിക്കാനും. ഇതിനിടയിൽ സെറ്റിൽ വെച്ച് ഉണ്ണിയെ മേജർ രവി പരിഹസിച്ചത്ര. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ഉണ്ണി അദ്ദേഹത്തെ മർദ്ദിച്ചുവെന്നാണ് വാർത്തകൾ വന്നത്. ഇരുവരും പ്രശ്നങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുതാര്യങ്ങളും വ്യക്തമാക്കിയില്ല. പിന്നീട് മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിൽ ഉണ്ണി പങ്കെടുക്കുകയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. തനിക്ക് ഉണ്ണിയോട് യാതൊരു പരിഭവവും ഇല്ലെന്നും മകന്റ പ്രായമേ ഉള്ളൂ അദ്ദേഹത്തിന് എന്നുമായിരുന്നു അന്ന് രവി പ്രതികരിച്ചത്.












Click it and Unblock the Notifications