Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉണ്ണി പ്രതികരിക്കും, അയാള്‍ക്ക് ബന്ധങ്ങളുടെ വിലയറിയാം'; ഉണ്ണി മുകുന്ദന് പിന്തുണയുമായി അഭിലാഷ് പിള്ള

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ടാണ് ഉണ്ണി വ്‌ളോഗറെ ഫോണി വിളിച്ച് സംസാരിച്ചത്. ഈ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

unni

കൊച്ചി: മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് റിവ്യു പങ്കുവച്ചതിന് മലപ്പുറത്തെ വ്‌ളോഗറും നടന്‍ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വ്‌ളോഗറെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ സംഭാഷണം പിന്നീട് വാക്കു തര്‍ക്കത്തിലേക്ക് കടന്നിരുന്നു. പിന്നാലെ തന്നെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയെ വ്‌ളോഗര്‍ പുറത്തുവിട്ടിരുന്നു. അതിന് ശേഷം വിശദീകരണവുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തി.

ഉണ്ണിയുടെ വിശദീകരണം

ഉണ്ണിയുടെ വിശദീകരണം

സിനിമ റിവ്യു അല്ല വ്യക്തിപരമായ പരാമര്‍ശങ്ങളോടാണ് താന്‍ പ്രതികരിച്ചതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വിശദീകരണം. വാക്കു തര്‍ക്കത്തിന് പിന്നാലെ ആ വ്യക്തിയെ ഫോണില്‍ വിളിച്ച് 15 മിനിറ്റോളം മാപ്പുപറഞ്ഞെന്നും ഉണ്ണി പറഞ്ഞിരുന്നു. എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാന്‍ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു.

പിന്തുണച്ച് അഭിലാഷ് പിള്ള

പിന്തുണച്ച് അഭിലാഷ് പിള്ള

എന്നാല്‍ ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് പിന്നാലെ ഉണ്ണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയില്‍ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാല്‍ ആരായാലും പ്രതികരിച്ചു പോകുമെന്നും അഭിലാഷ് പിള്ള ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. അഭിലാഷ് പിള്ളയുടെ വാക്കുകളിലേക്ക്...

ആരായാലും പ്രതികരിച്ചു പോകും

ആരായാലും പ്രതികരിച്ചു പോകും

സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയില്‍ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാല്‍ ആരായാലും പ്രതികരിച്ചു പോകും, ഇത്രയും കുടുംബങ്ങള്‍ തിയേറ്ററില്‍ എത്തുന്ന അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ കാണാന്‍ കുടുംബങ്ങള്‍ ഒന്നായി തീയേറ്ററില്‍ വരാന്‍ മാളികപ്പുറം കാരണമായി,

മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല

മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല

ഇത് ഒരു മോശം സിനിമ ആക്കാന്‍ കുറച്ചു ആളുകള്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം. ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വര്‍ഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി,

ഉണ്ണി പ്രതികരിക്കും

ഉണ്ണി പ്രതികരിക്കും

കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍ ആ ഉറപ്പില്‍ ഞാന്‍ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹചമാണ് കാരണം അയാള്‍ക്ക് ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയില്‍ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാന്‍ അറിയൂ ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.

ജനങ്ങള്‍ സ്വീകരിച്ചു

ജനങ്ങള്‍ സ്വീകരിച്ചു

സിനിമ മേഖലക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാന്‍ മാളികപ്പുറം സിനിമക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ് 28 ദിവസമായിത്തും തിയേറ്ററില്‍ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാന്‍ ശ്രമിച്ചു സമയം കളയണ്ട- അഭിലാഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+