ഉണ്ണി പ്രിയങ്കയുടെ ആഭരണങ്ങൾ എല്ലാം വിറ്റു... ആത്മഹത്യയിലേക്ക് നയിച്ചത് ആ കോൾ?;ഗുരുതര ആരോപണവുമായി ബന്ധു
തിരുവനന്തപുരം; നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഉണ്ണിയുടെ വീട്ടിൽ പ്രിയങ്ക കടുത്ത മാനസിക-ശാരീരിക പീഡനമാണ് അനുഭവിച്ചതെന്ന് കുടുംബം പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Recommended Video
മരിക്കുന്നതിന് തലേനാൾ പ്രിയങ്ക വട്ടപ്പാറ പോലീസിൽ ഉണ്ണിയ്ക്കെതിരെ കേസ് കൊടുത്തിരുന്നു.അതേസമയംസ്ത്രീ ധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിച്ചിരുന്നതായി ബന്ധു വെളിപ്പെടുത്തി. വിശദാംശങ്ങളിലേക്ക്

പണം ആവശ്യപ്പെട്ടു
2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം.ഇരുവരേടും പ്രണയവിവാഹമായിരുന്നുവെന്ന് പ്രിയങ്കയുടെ ബന്ധു രേഷ്മ പറയുന്നു. തുടക്കത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം ഉണ്ണി പ്രിയങ്കയുടെ വീട്ടുകാരിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നതായി രേഷ് വെളിപ്പെടുത്തി, മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.

ആരോടും പറഞ്ഞില്ല
പ്രിയങ്കയുടെ ആഭരണങ്ങളെല്ലാം ഉണ്ണി വിറ്റഴിച്ചു. പലപ്പോഴും പണം ആവശ്യപ്പെട്ടപ്പോൾ ആരും അറിയാതെ പ്രിയങ്കയുടെ അമ്മ പണം അയച്ച് കൊടുത്തിരുന്നു. തുടകത്തിൽ ഇക്കാര്യങ്ങളൊന്നും ആരോടും പ്രിയങ്ക പറഞ്ഞിരുന്നില്ലെന്ന് രേഷ് പറഞ്ഞു.

വീഡിയോ എടുത്തിരുന്നു
ആഭരണവും പണവുമൊക്കെ തീർന്നപ്പോഴാണ് പ്രിയങ്കയെ വീട്ടിൽ നി്നന് അടിച്ചിറക്കിയത്. എപ്പോഴും ക്രൂരമായി മർദ്ദിച്ചിരുന്നു. മുതുകിൽ കടിച്ചതിൻരേയും അടിച്ചതിന്റേയുമെല്ലാം പാടുകൾ പ്രിയങ്കയുടെ ദേഹത്ത് കണ്ടിരുന്നതായും രേഷ്മ വെളുപ്പെടുത്തി.മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രിയങ്ക തന്നെ വീഡിയോ എടുത്തിരുന്നുവെന്നും രേഷ്മ പറഞ്ഞു.

ആത്മഹത്യയിലേക്ക് നയിച്ചത്
കഴിഞ്ഞ ദിവസം അങ്കമാലിയിലെ വീട്ടിൽ നിന്ന് വെമ്പായത്തെ വീട്ടിൽ തിരിച്ചുവന്നിരുന്നു. തുടർന്നാണ് വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയത്. കേസുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു പ്രിയങ്കയുടെ തിരുമാനം. എന്നാൽ കഴിഞ്ഞ ദിവസം അവൾക്ക് എന്തോ ഒരു കോൾ വന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്, രേഷ്മ പറഞ്ഞു.

കൂട്ടികൊണ്ട് പോകാൻ
തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക വിളിച്ചിരുന്നതായി സഹോദരൻ വിഷ്ണുവും പറഞ്ഞു. പണം ആവശ്യപ്പെട്ട് ഉപദ്രവിക്കുന്നുണ്ടെന്നും ഇറക്കിവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പ്രിയങ്ക വിളിച്ച് പറഞ്ഞിരുന്നു. അവൾ പറഞ്ഞത് അനുസരിച്ചാണ് 11ാം തീയി രാവിലെ അങ്കമാലിയിൽ നിന്നും പ്രിയങ്കയെ കൂട്ടികൊണ്ട് പോയത്.

പോലീസിൽ പരാതി നൽകിയത്
വരുന്നവഴിയ്ക്ക് വെച്ചായിരുന്നു വട്ടപ്പാറ പോലീസിൽ കേസ് കെടുത്തത്.നേരത്തേ അങ്കമാലി പോലീസിലും പരാതി കൊടുത്തിരുന്നത്ര. അന്ന് പോലീസ് എത്തി കാര്യങ്ങൾ പറഞ്ഞ് തീർത്തിരുന്നു. എന്നാൽ വീണ്ടും ഉപദ്രവം തുടങ്ങിയതോടെയാണ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങിയത്.

ഫോണിൽ സംസാരിച്ചോയെന്ന്
12 ന് ഉച്ചയോടെയാണ് പ്രിയങ്കയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നതെന്ന് കുടുംബം പറയുന്നു. പരാതി നൽകിയതിനെത്തുടർന്ന് പ്രിയങ്കയും ഭർത്താവ് ഉണ്ണിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നോ എന്ന കാര്യത്തിലും വീട്ടുകാർക്ക് സംശയമുണ്ട്.

പോസ്റ്റുമാർട്ടത്തിന് ശേഷം
ഉണ്ണി ഏതെങ്കിലും രീതിയിൽ ഭീഷണിപ്പെടുത്തിയോന്ന സംശയമാണ് കുടുംബക്കാർ ഉയർത്തുന്നത്. അതേസമയം കുടുംബക്കാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പ്രിയങ്കയുടെ മൃതദേഹം. പോസ്റ്റുമാർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications