കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ സിനിമയുടെ പേരില്‍ എത്ര പേര്‍ ചാനല്‍ ബഹിഷ്‌കരിച്ചു? അവരുടെ ഉത്തരംമുട്ടും...

ഫേസ്ബുക്കിലൂടെയാണ് രാമലീലയെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നായകനായ രാമലീലയെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി പേരാണ് ഇതിനകം രംഗത്തുവന്നത്. ഒരു വിഭാഗം രാമലീല കാണുമെന്ന് തന്നെ ഉറച്ച തീരുമാനമെടുത്തപ്പോള്‍ മറ്റു വിഭാഗം സിനിമ ബഹിഷ്‌കരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത്.

പ്രമുഖ സംവിധായകനായ ബി ഉണ്ണികൃഷ്ണനാണ് ഇപ്പോള്‍ രാമലീലയെ അനുകൂലിച്ചു രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയത്.

ചോദ്യം ചെയ്യേണ്ടത്

ചോദ്യം ചെയ്യേണ്ടത്

രാമലീല ബഹിഷ്‌കരിക്കണമോ കാണണമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഇരമ്പുന്നത്. സത്യത്തില്‍ കാണല്‍/ ബഹിഷ്‌കരിക്കല്‍ ദ്വന്ദ്വം ചതിക്കുഴിയാണ്. ചോദ്യം ചെയ്യേണ്ടത് വിപരീതതയുടെ യുക്തിരാഹിത്യത്തെയാണ്. ിദിലീപ് എന്ന കുറ്റാരോപിതനെതിരേ നിയമം അതിന്റെ സങ്കീര്‍ണവും ദുഷ്‌കരവുമായ വഴികളിലൂടെ ഏറെ മുന്നോട്ടു പോയി. നാലു തവണ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നടന്‍/താരമെന്നും ഉണ്ണികൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു.

ദിലീപിന്റെ ജനപ്രീതി

ദിലീപിന്റെ ജനപ്രീതി

ജാമ്യാപേക്ഷകളുടെ വാദപ്രതിവാദങ്ങളിലൊന്നും ദിലീപിന്റെ ജനപ്രീതി ഒരു ഘടകമായി ആരു ഉയര്‍ത്തിക്കാട്ടിയില്ല. കോടകതി പരാമര്‍ശിച്ചതു പോലും സിനിമാ വ്യവസായത്തിനുള്ളിലെ സ്വാധീനത്തെക്കുറിച്ചാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യങ്ങളുടെ റിപ്പോര്‍ട്ട്

മാധ്യങ്ങളുടെ റിപ്പോര്‍ട്ട്

സിനിമയ്ക്കു വെളിയിലുള്ള ദിലീപിന്റെ ജനപ്രീതിയെക്കുറിച്ചല്ല, മറിച്ച് അയാളുടെ അനുദിനം ഇടിയുന്ന സ്വീകാര്യതയെക്കുറിച്ച് മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ക്കൂ. ജനങ്ങള്‍ ജനപ്രിയതാരത്തെ കൂവി വിളിച്ചാണ് വരവേറ്റതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

സുനി വന്നിട്ടില്ല

സുനി വന്നിട്ടില്ല

നടിയെ ആക്രമിച്ച കേസിന്റെ നാള്‍ വഴികളിലൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത സിനിമയാണ് രാമലീല. പള്‍സര്‍ സുനി തന്റെ മിന്നല്‍ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ ഈ സിനിമയുടെ ലൊക്കേഷന്‍ പെടുന്നില്ല.

സിനിമ വിജയിച്ചാല്‍

സിനിമ വിജയിച്ചാല്‍

രാമലീല വിജയിച്ചാല്‍ ഇതു ഇനിയും കോട്ടം സംഭവിക്കാത്ത ദിലീപിന്റെ ജനപ്രീതിയുടെ അടയാളമായി മാറുമെന്നും കേസിന്റെ നടത്തിപ്പിനെ ഇതു സ്വാധീനിക്കുമെന്നും കരുതുന്നവര്‍ സത്യത്തില്‍ ജുഡീഷ്യറിയുടെ യുക്തിഭദ്രതയിലും നീതി നടത്തിപ്പിലും വിശ്വസിക്കുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ലളിതമനസ്‌കര്‍

ലളിതമനസ്‌കര്‍

രാമലീലയെ ബഹിഷ്‌കരിച്ചു പരാജയപ്പെടുത്തി ദിലീപിന്റെ ജനപ്രീതി പൂര്‍ണമായും നഷ്ടപ്പെട്ടെന്നു തെളിയിച്ചാല്‍ കോടതിയുടെ നിലപാടിനെ ദിലീപിന് എതിരാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ലളിതമനസ്‌കരാണവരെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ടന്‍ യുക്തി

മണ്ടന്‍ യുക്തി

രാമലീല എങ്ങനെയെങ്കിലും വലിയ വിജയമാവണമെന്നും ഇതു വഴി ദിലീപിന്റെ വിശ്വാസ്യതയെക്കുറിച്ചും സ്വീകാര്യതയെ കുറിച്ചും വ്യക്തമായ സന്ദേശം പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും കോടതിക്കും നല്‍കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരും മണ്ടന്‍ യുക്തിയിലാണ് ക്യാമ്പയിന്‍ നടത്തുന്നതെന്നും അദ്ദേഹം കുറിച്ചു.

സിനിമ കാണും

സിനിമ കാണും

രാമലീല തീര്‍ച്ചായും കണ്ടിരിക്കും. അതിനുള്ള ചില കാരണങ്ങളും ഉണ്ണികൃഷ്ണന്‍ നിരത്തുന്നു. അരുണ്‍ ഗോപി പ്രതീക്ഷ നല്‍കുന്ന നവാഗത സംവിധായകനാണ്. പ്രിയ സുഹൃത്തായ സച്ചി ഒന്നാന്തരം ക്രാഫ്റ്റ് കൈയിലുള്ള തിരക്കഥാകൃത്താണ്. പൊള്ളിറ്റിക്കല്‍ ത്രില്ലര്‍ ഗണതത്തിലുള്ള സിനിമകള്‍ എനിക്കിഷ്ടമാണ്. പിന്നെ ടോമിച്ചനെന്ന നിര്‍മാതാവ്, ഈ സിനിമ ഇപ്പോള്‍ റിലീസ് ചെയ്യുക വഴി എടുക്കുന്ന ഒരു കാല്‍ക്കുലേറ്റഡ് റിസ്‌കുമുണ്ടെന്നും ഉണ്ണികൃഷ്ണന്‍ വിശദമാക്കി.

എത്ര ചാനലുകള്‍ക്കെതിരേ പ്രതിഷേധിച്ചു

എത്ര ചാനലുകള്‍ക്കെതിരേ പ്രതിഷേധിച്ചു

നമ്മുടെ ഏറ്റവും വലിയ ആഘോഷമായ ഓണക്കാലത്ത്, കള്ളവും ചതിയുമില്ലാക്കാലത്തിന്റെ ഭരണാധികാരി നമ്മളെ കാണാന്‍ വരുമ്പോള്‍, ഈ കുറ്റാരോപിതന്റെ ചിത്രങ്ങള്‍ നമ്മുടെ വീടുകളിലെ അകത്തളങ്ങത്തിലേക്കു കടത്തിവിട്ടതിന്റെ പേരില്‍ എത്ര പേര്‍ സ്വകാര്യ ചാനലുകള്‍ക്കെതിരേ പ്രതിഷേധിച്ചെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

English summary
Director Unnikrishnan comments about Ramaleela movie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X