കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

Google Oneindia Malayalam News

വില്ലനില്‍ നിന്ന് നായകനടനിലേക്ക് രൂപാന്തരം പ്രാപിച്ച പ്രതീതിയാണ് യതീഷ് ചന്ദ്രക്ക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. ശബരിമലയിലെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വരെ പിഞ്ചുകുട്ടികളെപ്പോലും തല്ലിയോടിക്കുന്ന വില്ലന്‍ പോലീസായിരുന്നു യതീഷ് ചന്ദ്രയെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്.

<strong>കേട്ടോ.. അമിട്ടെ.. മന്ത്രിയെങ്ങാനും കുടെയില്ലായിരുന്നെങ്കില്‍ എന്റെ സിവനെ; രാധാകൃഷ്ണന് ട്രോള്‍</strong>കേട്ടോ.. അമിട്ടെ.. മന്ത്രിയെങ്ങാനും കുടെയില്ലായിരുന്നെങ്കില്‍ എന്റെ സിവനെ; രാധാകൃഷ്ണന് ട്രോള്‍

ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നതാണ് യതീഷ് ചന്ദ്രയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്. പണ്ട് വെറുത്തവര്‍ ഇപ്പോള്‍ യതീഷ്നെ സ്‌നേഹിക്കുമ്പോള്‍ അന്ന് സ്‌നേഹിച്ചവരാണ് ഇന്ന് വെറുക്കുന്നത് എന്നതാണ് വ്യത്യാസം. എന്തായാലും എസ്പിയെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പരാമാര്‍ശവും അതിന് ഉണ്ണിത്താന്‍ കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്

വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്

പ്രതിഷേധക്കാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടായിരുന്നു യതീഷ് ചന്ദ്ര സ്വീകരിച്ചിരുന്നത്. ശബരിമലയിലേക്ക് പോകുന്ന ബിജെപിക്കാരോട് ഒറ്റ കാര്യമേ പറയാനുള്ളു. ശബരിമലയില്‍ പോകാനാണ് ഉദ്ദേശമെങ്കില്‍ പ്രാര്‍ത്ഥിച്ച് മടങ്ങിവരണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഗവാന് തൊഴുക മടങ്ങുക

ഗവാന് തൊഴുക മടങ്ങുക

അവിടെ പോയി തമ്പടിക്കാനോ സ്ത്രീകളുടെ തല തേങ്ങ വെച്ച് എറിയാനോ ഉള്ള ശ്രമങ്ങളൊന്നും നടത്തരുത്. എല്ലാ ഭക്തരും വരിക, ഭഗവാന് തൊഴുക മടങ്ങുക, എന്നുമുള്ള അദ്ദേഹത്തിന്റെ ചാനല്‍ ബൈറ്റിനും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം ലഭിച്ചു.

ശക്തമാണ്

ശക്തമാണ്

പ്രസംഗങ്ങള്‍ മാത്രമായിരുന്നില്ല പ്രവര്‍ത്തിയിലൂടെയും തന്റെ നിലപാടുകള്‍ ശക്തമാണെന്ന് യതീഷ് ചന്ദ്ര തെളിയിച്ചു കാണിച്ചു. നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെപി ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തതും യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു..

കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

ഇത്തരത്തില്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്ന യതീഷ് ചന്ദ്രക്കെതിരെ ബിജെപി ദിവസങ്ങളായി കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്. പ്രതിഷേധങ്ങള്‍ കത്തിക്കാന്‍ ഒരു അവസരം വീണുകിട്ടാന്‍ കാത്തിരുന്ന ബിജെപിക്ക് അത് ഇന്നലെയാണ് സാധിച്ചു കിട്ടിയത്.

മോശമായി പെരുമാറി

മോശമായി പെരുമാറി

ശബരിമല സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനോട് നിലയ്ക്കലില്‍ വെച്ച് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാണ് ബിജെപി ഇപ്പോള്‍ ആരോപിക്കുന്നത്. വാഹനങ്ങള്‍ കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടത് ചെറിയ വാക്കേറ്റത്തിന് ഇടയായിക്കിയിരുന്നു.

മന്ത്രി ഏറ്റെടുക്കുമെങ്കില്‍

മന്ത്രി ഏറ്റെടുക്കുമെങ്കില്‍

സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനുള്ള ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമെങ്കില്‍ വാഹനങ്ങള്‍ വിടാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു യതീഷ് പറഞ്ഞത്. ഇതില്‍ പ്രകോപിതനയാ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ ഇരുത്തിയൊന്ന് നോക്കുന്ന എസ്പിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചര്‍ച്ചയില്‍

ചര്‍ച്ചയില്‍

ഇത്തരത്തില്‍ ബിജെപിയുടെ കണ്ണിലെ കരടായ യതീശ് ചന്ദ്രക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയത്. യതീഷ് ചന്ദ്രയുടെ മുന്‍കാല ചരിത്രമൊക്കെ വ്യക്തമാക്കിയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം.

ക്രൂരമായി പെരുമാറി

ക്രൂരമായി പെരുമാറി

നിലയക്കലിലും പമ്പയിലും സന്നിധാനത്തും മാത്രമല്ല യതീഷ് ചന്ദ്ര ഇത്ര ക്രൂരമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. വൈപ്പിനില്‍ പിച്ചു കുട്ടികളെ പോലും ഇയാള്‍ തല്ലിച്ചതക്കുന്നു ദൃശ്യങ്ങള്‍ ഇന്നൊരു ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് സമരത്തിന് വന്ന ആളുകളോട് എസ്പി ക്രൂരമായി പെരുമാറുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.

ട്രൗസറില്‍

ട്രൗസറില്‍

സമരക്കാര്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്ന യതീശ് ചന്ദ്ര കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും വന്നപ്പോള്‍ ട്രൗസറില്‍ മൂത്രമൊഴിച്ചില്ലേ.. അപ്പോള്‍ എവിടെ പോയി ഈ മഹാന്റെ ധൈര്യം. കാല്‍മുട്ടുകള്‍ വിറച്ച് കൂട്ടിമുട്ടി പാന്റ്‌സില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്നത് പോലെയാണല്ലോ അയാളുടെ ശരീരഭാഷ കണ്ടതെന്നും ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു.

ഉണ്ണിത്താന്‍ നല്‍കിയ മറുപടി

ഉണ്ണിത്താന്‍ നല്‍കിയ മറുപടി

ശോഭാ സുരേന്ദ്രന്റെ ഈ പരിഹാസങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ' അദ്ദേഹത്തിന്റെ ട്രൗസര്‍ പൊക്കിനോക്കാത്തത് കൊണ്ട് അതേകുറിച്ച് എനിക്ക് അറിയില്ല. അത് നോക്കിയവര്‍ക്കെ അതേ കുറിച്ച് കൃത്യമായി അറിയുകയുള്ളു'

വീഡിയോ

ഉണ്ണിത്താന്‍റെ മറുപടി

എസ്പിക്കെതിരെ പരാതി

എസ്പിക്കെതിരെ പരാതി

അതിനിടെ യതീഷ് ചന്ദ്രക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും ആവശ്യപ്പെടുന്നത്. എസ്പിക്കെതിരെ പരാതി നല്‍കാനാണ് കെ പി ശശികലയുടെ നീക്കം. പേരക്കുട്ടികള്‍ക്ക് ചോറൂണ്‍ നടത്താന്‍ ശബരിമല സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തന്നെ തടഞ്ഞെന്നാണ് ശശികലയുടെ ആരോപണം.

കോടതിയിലും പരാതി

കോടതിയിലും പരാതി

നേരത്തെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തതിന് എതിരെ ശശികല വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. കുഞ്ഞുങ്ങളോടൊപ്പം പോയ തന്നെ തടഞ്ഞതിന് എസ്പിക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മീഷനും കോടതിയിലും പരാതി നല്‍കാനാണ് ശശികലയുടെ നീക്കം.

നമ്പര്‍ വണ്‍ ക്രിമിനല്‍

നമ്പര്‍ വണ്‍ ക്രിമിനല്‍

എസ്.പി. യതീഷ് ചന്ദ്ര അറിയപ്പെടുന്ന നമ്പര്‍ വണ്‍ ക്രിമിനലാണെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഇന്ന് പതികരിച്ചത്. അദ്ദേഹത്തിന്റെ പശ്ചാത്തലവും മുന്‍നിലപാടുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗെയില്‍ സമരകാലത്ത്

ഗെയില്‍ സമരകാലത്ത്

നേരത്തെ ഗെയില്‍ സമരകാലത്ത് ഏഴുവയസുകാരനായ കുട്ടി വരെ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിരുന്നു. പല സമരത്തെയും മര്‍ദ്ദനമുറകളിലൂടെ നേരിട്ടയാളാണ് യതീഷ് ചന്ദ്രയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കേരളത്തിലെ സ്ഥിതി വളരെ ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെനായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിമർശനം. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്‍പ്പെടെ പരാതി നല്‍കുമെന്നും പിള്ള വ്യക്തമാക്കി.

English summary
unnithan slams shobha surendran on yathish chandra issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X