കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്‍ഗവി നിലയം പോലെ ആദൂരില്‍ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം

  • By Desk
Google Oneindia Malayalam News

മുള്ളേരിയ: ആദൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഭാര്‍ഗ്ഗവി നിലയം പോലെ അപകടാവസ്ഥയില്‍ പഴയ കെട്ടിടം. ആദൂര്‍ പൊലീസ് സ്‌റ്റേഷന് തൊട്ടടുത്ത് പൊളിച്ച് മാറ്റാതെ കിടക്കുന്ന പഴയ കെട്ടിടം പോലീസിന് തലവേദനയാവുകയാണ്. ഉപയോഗ ശൂന്യമായ ഈ കെട്ടിടം ഏത് സമയവും നിലം പൊത്താവുന്ന സ്ഥിതിയിലാണുള്ളത്. പൊലീസ് സ്‌റ്റേഷന് മുന്നിലായത് കൊണ്ട് ഈ കെട്ടിടം'കണി'കണ്ടുകൊണ്ടാണ് ഔദ്യോഗിക കൃത്യ നിര്‍വ്വഹണം ആരംഭിക്കേണ്ടതെന്ന് ഇവിടുത്തെ പൊലീസുകാര്‍ പരിഭവിക്കുന്നു.

ബദിയടുക്ക, ആദൂര്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് ഒമ്പത് വര്‍ഷം മുമ്പാണ് പുതിയ കെട്ടിടം പണിതത്. മറ്റു പൊലീസ് സ്‌റ്റേഷനുകളിലെ പഴയ കെട്ടിടം ഉപയോഗിക്കാന്‍ പറ്റും എന്നുള്ള അടിസ്ഥാനത്തില്‍ പഴയ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടിയുണ്ടായില്ല. ബദിയടുക്കയില്‍ പഴയ കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പക്ഷേ ആദൂരിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ തന്നെ പഴയ കെട്ടിടം ദ്രവിച്ചു തുടങ്ങിയിരുന്നു.

kasarcode

സ്‌റ്റേഷന് മുന്നിലുള്ള ഈ പഴയ കെട്ടിടം പൊളിച്ച് മാറ്റണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. പക്ഷേ പൊതുമരാമത്ത് ബില്‍ഡിംഗ് സെക്ഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പൊളിക്കാനുള്ള ഉത്തരവിടണം. അതിന് ശേഷം ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതിന് ശേഷമെ കെട്ടിടം പൊളിക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ വര്‍ഷം ഒമ്പത് പിന്നിട്ടിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള അതിര്‍ത്തി സ്‌റ്റേഷന്‍ കൂടിയാണ് ആദൂര്‍. കെട്ടിടം പൊളിച്ച് മാറ്റിയാല്‍ പൊലീസ് വാഹനങ്ങളടക്കം സ്‌റ്റേഷന്റെ മുന്നില്‍ നിര്‍ത്തിയിടാന്‍ സാധിക്കും.

ദുബായ്-ഷാര്‍ജ യാത്രാദുരിതത്തിന് അറുതിവരുത്താന്‍ മെട്രോ സര്‍വീസ് വരുമോ?ദുബായ്-ഷാര്‍ജ യാത്രാദുരിതത്തിന് അറുതിവരുത്താന്‍ മെട്രോ സര്‍വീസ് വരുമോ?

English summary
Unoccupied police station in Aadoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X