കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുദേവകഥക്ക് അമ്പലത്തില്‍ അയിത്തം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ പറയുന്ന ഗുരുദേവ മാഹാത്മ്യം കഥകളിക്ക് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വിലക്ക് .ദൈവീക കഥയല്ല എന്ന് പറഞ്ഞാണത്രെ ഗുരുദേവ കഥക്ക് അനുമത് നിഷേധിച്ചത്. ഏകാദശി ഉത്സവത്തിന്റെ ഭാഗമായി നവംബര്‍ 25 നാണ് കഥകളി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ആദ്യം അനുമതി ലഭിച്ചെങ്കിലും അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ക്ഷേത്രഭാരവാഹികള്‍ പരിപാടി റദ്ദാക്കുകയായിരുന്നു.

തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം എന്ന കഥകളി സംഘമാണ് ഗുരുദേവ മാഹാത്മ്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അരുവിപ്പുറം പ്രതിഷ്ഠയുടെ ചരിത്രമാണ് കഥകളിയുടെ പ്രഥാന ഇതിവൃത്തം. ഇതിനകം ഗുരുവായൂര്‍ അമ്പലം അടക്കം നാല്‍പതിലേറെ ക്ഷേത്രങ്ങളില്‍ കഥകളി അരങ്ങേറിയിട്ടുണ്ടെന്നാണ് പറയുന്നത്.

Sree Narayana Guru

ക്ഷേത്രം തന്ത്രിയാണ് കഥകളി അവതരണത്തിന് അനുമതി നിഷേധിക്കാന്‍ കാരണം എന്നാണ് അറിയുന്നത്. തന്ത്രിയുടെ തീരുമാനത്തിനെതിരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരും പറയുന്നത്. കഥകളിക്ക് അനുമതി നിഷേധിച്ചതില്‍ ജാതി ചിന്തയാണ് പ്രശ്‌നം എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജാതിയില്‍ താഴ്ന്നവരുടെ കഥ അമ്പലത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന രീതിയില്‍ തന്ത്രി സംസാരിച്ചതായും ആരോപണം ഉണ്ട്.

ദൈവീകമല്ലാത്ത നളചരിതം കഥ അമ്പലത്തില്‍ അടുത്തിടെ കഥകളിയായി അവതരിപ്പിച്ചിരുന്നു. മാത്രമല്ല ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണത്തിന് പോലും അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീനാരയണ ഗുരുവിന് ക്ഷേത്രത്തില്‍ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുകയാണ് തന്ത്രി ചെയ്യുന്നത് എന്നാണ് ആരോപണം.

English summary
The temple authority of Thriprayar Sree Ramaswamy Temple denied permission for the presentation of Gurudeva Mahathmyam Kathakali at temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X