തിരുവാലിയിലെ നിപ ഉറവിടം കണ്ടെത്താനായില്ല; 'വീടിന് സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ ഇല്ല'
മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ രോഗ ഉറവിടം കണ്ടെത്താനായില്ല. യുവാവിന്റെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ആവാസ വ്യവസ്ഥയില്ല. അതേസമയം യുവാവ് ബംഗളൂരുവിൽ നിന്ന് എത്തിയ ശേഷം വീട്ടിൽ നിന്ന് അധിക ദൂരം യാത്ര ചെയ്തിട്ടില്ലെന്ന് ബന്ധുക്കളും കൂട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. ജൂലായിൽ പാണ്ടിക്കാട് 14കാരനായ വിദ്യാർത്ഥി നിപ ബാധിച്ച് മരിച്ച സംഭവത്തിൽ തുടക്കത്തിൽ തന്നെ നിപയുടെ ഉറവിടം സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിരുന്നു. എന്നാൽ 24 കാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണെന്ന് തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'യുവാവിന്റെ വീടിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഉള്ള തിരുവാലി, വണ്ടുർ, മമ്പാട് പഞ്ചായത്തുകളിലെ വാർഡുകളിൽ പനി സർവ്വെ നടത്തിവരികയാണ്. യുവാവിന്റെ പ്രൈമറി കോൺടാക്ടിലുള്ളവരിൽ ലക്ഷണം കണ്ടാൽ ശ്രവം പരിശോധനയ്ക്ക് അയക്കും. അഞ്ച് പേർക്കാണ് നിലവിൽ ലക്ഷണങ്ങൾ കണ്ടെത്തിയത്. ക്ലിനിക്കൽ കോൺടാക്ടുകളിൽ ഉള്ളവരാണ് അഞ്ച് പേരും. യുവാവിന്റെ റൂട്ട് മാപ്പ് വിവരങ്ങളും ശേഖരിച്ച് വരികയാണ്.

151 പേരാണ് രോഗിയുടെ പ്രാഥമിക പട്ടികയിൽ ഉള്ളത്. രോഗി മരിച്ച സാഹചര്യത്തിൽ മൊബൈൽ ട്രേസിങ് നടത്തിയും വിവരങ്ങൾ ശേഖരിക്കും. യുവാവ് വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായി പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാൽ അധികദൂരം പോയിട്ടില്ലെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങളെല്ലാം സുഹൃത്തുക്കളോട് ചോദിച്ചറിയുന്നുണ്ട്. നിലവിൽ സുഹൃത്തുക്കൾക്കോ വീട്ടുകാർക്കോ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ആളുകൾക്ക് വലിയ ഭയപ്പാടില്ല, എന്നാലും സ്വാഭാവികമായ ആശങ്ക ഉണ്ട്. രോഗം പകർന്നിട്ടുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കേണ്ട സമയമാണിത്. യുവാവിന് രോഗമുണ്ടെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ തന്നെ പ്രദേശത്തുള്ളവരോട് മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷം 4 വാർഡുകൾ കണ്ടെയ്മെന്റ് സോണുകളാക്കി നിയന്ത്രണം കടുപ്പിച്ചു. യുവാവിന്റെ വീടിന് പരിസരത്തൊന്നും വവ്വാലുകളുടെ ആവാസ വ്യവസ്ഥ ഇല്ല. എന്നാൽ പഞ്ചായത്തിന്റെ പല സ്ഥലത്തും ഉണ്ട്. ഇത് സംബന്ധിച്ചെല്ലാം കൃത്യമായ പരിശോധന നടത്തും', പ്രസിഡന്റ് പറഞ്ഞു.
അതേസമയം നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല,വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ,സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാൻ പാടില്ല. 4. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകൾ എന്നിവ പ്രവർത്തിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാസ്കുകളും നിർബന്ധമാക്കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications