മലപ്പുറത്തെ ബിജെപിക്കാരുടെ വീടിന്റെ ചുവരില്‍ സന്ദേശം: : 'ഡിവൈഎഫ്ഐ ബുക്ക്ഡ്' താക്കീത്!
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി മേഖലയിലെ ബിജെപിക്കാരുടെ വീടിന്റെ ഭിത്തിയില്‍ സിപിഎം, ഡിവൈഎഫ്ഐ ബുക്ക്ഡ് എന്നെഴുതിയ നിലയില്‍. പരപ്പനങ്ങാടി പുത്തന്‍പീടിക പഴശി നഗറിലെ തുടിശ്ശേരി വേലായുധന്, തണ്ടാം പറമ്പത്ത് ചന്ദ്രന് എന്നിവരുടെ വീടിന്റെ ചുമരാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ അലങ്കോലമാക്കിയത്. ഈ മേഖലയില്‍ കുറച്ച് ദിവസമായി സിപിഎം, ബിജെപി സംഘര്‍ഷം നിലനില്‍ക്കുണ്ട്.
ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് കരുതപ്പെടുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ നുബു എന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിന് പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മേഖലയില്‍ കുറച്ച് ദിവസമായി നിലനില്‍ക്കുന്ന സിപിഎം, ബിജെപി സംഘര്‍ഷത്തിന്റെ ഭാഗമായി തന്നെയാണ് ചുമരഴെത്തെന്നാണു പോലീസ് നല്കുന്ന സൂചന. സംശയിക്കുന്ന വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പരപ്പനങ്ങാടി പുത്തന്‍പീടിക പഴശി നഗറിലെ തുടിശ്ശേരി വേലായുധന്, തണ്ടാം പറമ്പത്ത് ചന്ദ്രന് എന്നിവരോട് ചോദിച്ചു. തുടര്‍ന്നു അയല്‍വാസികളുടെ മൊഴിയെടുത്തു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണു പോലീസ് പറയുന്നത്.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം











Click it and Unblock the Notifications