കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതേഷിന് അപൂര്‍വ്വ ശസ്ത്രക്രിയ, ഹൃദയമിടിപ്പിന് കാതോര്‍ത്ത് പ്രിയപ്പെട്ടവര്‍

  • By Sandra
Google Oneindia Malayalam News

കൊച്ചി: ചികിത്സാ രംഗത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ശസ്ത്രക്രിയയ്ക്കാണ് കൊച്ചി സ്വദേശിയായ ജിതേഷ് (32) വിധേയനായിട്ടുള്ളത്. കൊച്ചി സ്വദേശിയായ ജിതേഷ് (32) എന്ന യുവാവ് കേരളത്തില്‍ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ശസ്ത്രക്രിയയിലൂടെ സെന്‍ട്രിമാഗ് എന്ന ഉപകരണമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് പകരമായി ജിതേഷിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ശസ്ത്രക്രിയയിലൂടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താനുള്ള കാലതാമസം മൂലമാമ് കഴിഞ്ഞ ദിവസം ജിതേഷിനെ അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുള്ളത്. ഇതോടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ഏകദേശം രണ്ടാഴ്ചകൂടി സമയം ലഭിക്കും.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന ജിതേഷിനുണ്ടായ ഹൃദയാഘാതമാണ് ജിതേഷിന്റെ ജീവിതത്തിന്റെ മിടിപ്പിന്റെ താളം തെറ്റിച്ചത്.
ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. പിന്നീട് തുടര്‍ച്ചയായുണ്ടായ ഹൃദയസ്തംഭനങ്ങള്‍ ജിതേഷിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാക്കി. ഡൈലേറ്റഡ് കാര്‍ഡിയോ മിയോപതി എന്ന രോഗമാണ് ജിതേഷിനെ ചികിത്സിക്കുന്നത് ലിസി ആശുപത്രിയിലെ പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുരത്തിലാണ്. ഹൃദയം വികസിക്കുകയും രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഡൈലേറ്റഡ് കാര്‍ഡിയോ മിയോപതി.

jithesh

ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏകദേശം 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജിതേഷിന് യോജിക്കുന്ന ഹൃദയം ലഭിക്കാതെ വന്നാല്‍ കൃത്രിമ ഹൃദയം മാറ്റിവെയ്ക്കലിനെ ആശ്രയിക്കേണ്ടി വരും ഇത് ചികിത്സാ ചെലവ് വര്‍ദ്ധിക്കുന്നതിന് ഇടയാക്കും. രണ്ടാഴ്ചത്തെ സമയപരിധിയാണ് ഹൃദയം മാറ്റിവെക്കലിനുള്ളത്, ഇതിനുള്ളില്‍ അനുയോജ്യമായ ഹൃദയം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ . അല്ലാത്തപക്ഷം കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരും. ഏകദേശം 65 മുതല്‍ 75 ലക്ഷത്തോളമാണ് കൃത്രിമ ഹൃദയ ശസ്ത്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന തവണയേ ഇത്തരമൊരു ശസ്ത്രക്രിയ നടന്നിട്ടുള്ളൂ. സഹപാഠികളും സഹപ്രവര്‍ത്തകരും വഴി സ്വരൂപിച്ച ലക്ഷങ്ങളുടെ തണലിലാണ് ഇതു വരെ ചികിത്സ ചെലവുകള്‍ നടന്നത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് തന്നെ ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. സെന്‍ട്രിമാഗ് ശസ്ത്രക്രിയയ്ക്ക് 8 ലക്ഷം രൂപയാണ് ചെലവായത്. ഇതിന്റെ പ്രവര്‍ത്തനത്തിനായി ദിവസേന 50,000 രൂപയോളം അധികചെലവും വരും. ഈ ചെലവ് കുടുംബത്തിന് താങ്ങാനാവുന്നതല്ല. ജിതേഷിന്റെ സഹോദരന്‍ ജിനേഷിന്റേയും പിതൃസുഹൃത്ത് സി.പൂര്‍ണ്ണചന്ദ്രകുമാറിന്റേയും പേരില്‍ എസ്ബിഐ കലൂര്‍ ബ്രാഞ്ചില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിലേക്ക് തങ്ങളാലാവുന്ന ഒരു സഹായമഭ്യര്‍ത്ഥിക്കുകയാണ് ജിതേഷിന്റെ കൂട്ടുകാരും ബന്ധുക്കളും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9745746723 (ജിനേഷ്), +91 9745804928 (വല്‍സലന്‍) എന്നീ നമ്പറുകളില്‍ വിളിക്കാം.

അക്കൗണ്ട് വിവരം

ജിനേഷ് എം, സി. പൂര്‍ണ്ണചന്ദ്രകുമാര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പര്‍: 36038168147
കലൂര്‍ ബ്രാഞ്ച്
ഐഎഫ്എസ്സി കോഡ്: എസ്ബിഐഎന്‍0008621

English summary
Unusuall surgery to save 32 year old in Kerala. kerala software engineer faced heart attack before one year make his life is tougher with unusual condition. It leads to transplant his heart to survive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X